ADVERTISEMENT

ജിദ്ദ∙ സൗദി അറേബ്യയിൽ വെള്ളിയാഴ്ച്ച വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. മദീന, മക്ക, ജിദ്ദ, അബഹ, നജ്‌റാൻ മേഖലകളിൽ ശക്തമായ കാറ്റും ആലിപ്പഴ വർഷവും ഇടിമിന്നലും മിതമായതോ കനത്തതോ ആയ മഴയും പ്രതീക്ഷിക്കുന്നു. ജനങ്ങൾ ജാഗ്രത പാലിക്കാനും മുൻകരുതലുകൾ എടുക്കാനും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. കൊ​ടു​ങ്കാ​റ്റു​ള്ള കാ​ലാ​വ​സ്ഥ​യി​ൽ വീ​ടി​നു​ള്ളി​ൽ ത​ന്നെ തു​ട​രാ​നും അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​നും ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് സി​വി​ൽ ഡി​ഫ​ൻ​സ് ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു. ഈ ​ആ​ഴ്ച കൊ​ടു​ങ്കാ​റ്റിനും വെ​ള്ള​പ്പൊ​ക്ക​ത്തിനും സാധ്യതയുണ്ടെന്നാണ് കാലവസ്ഥാ പ്രവചനം.

മഴയെ തുടർന്ന് ജിദ്ദയിലെ കിങ് അബ്ദുൾ അസീസ് യൂണിവേഴ്സിറ്റി, ജിദ്ദ യൂണിവേഴ്സിറ്റി, ത്വായിഫ് യൂണിവേഴ്സിറ്റി, മക്കയിലെ ഉമ്മുൽ ഖുറ യൂണിവേഴ്സിറ്റി എന്നിവ ഇന്ന് അടച്ചിരിക്കുകയാണ്. മദീനയിലെ തൈബ സർവകലാശാലയും ജിദ്ദയിലെ സൗദി ഇലക്ട്രോണിക് യൂണിവേഴ്സിറ്റിയുടെ ശാഖയും തിങ്കളാഴ്ച  വ്യക്തിഗത ക്ലാസുകൾ നിർത്തിവച്ച് ഓൺലൈൻ ക്ലാസിലേക്ക് മാറിയിട്ടുണ്ട്. ജിദ്ദ മുനിസിപ്പാലിറ്റി കാലാവസ്ഥാ പ്രതിസന്ധി നേരിടാൻ ഒരു പ്രത്യേക പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കാനും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് മാറിനിൽക്കാനും അധികൃതർ അഭ്യർഥിച്ചു.

English Summary:

Rain Forecast for Most Parts of Saudi till Friday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com