ADVERTISEMENT

മക്ക ∙ ഹജ്ജിന് മുന്നോടിയായി മക്കയിലേക്കുള്ള പ്രവേശനത്തിനു വിദേശികൾക്ക് മേയ് 4 ശനിയാഴ്ച മുതൽ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് സൗദി പൊതു സുരക്ഷാ വിഭാഗം അറിയിച്ചു. ഹജ് വീസ, ഉംറ വീസ, മക്ക ഇഖാമ, മക്കയിൽ ജോലിയുള്ളവർക്ക് നൽകുന്ന പ്രത്യേക പെർമിറ്റ് എന്നിവയില്ലാത്തവരെ നാളെ (ശനി)  മുതൽ ചെക്ക് പോയിന്റിൽ തടയും. വാഹനങ്ങൾ തിരിച്ചയക്കുകയും ചെയ്യും.

അതേ സമയം, ഹജ് സീസണിൽ മക്കയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് മക്കയിലേക്ക് പ്രവേശന പെർമിറ്റുകൾ ഇലക്ട്രോണിക് ആയി നൽകാനുള്ള അപേക്ഷകൾ ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് സ്വീകരിക്കൽ ആരംഭിച്ചു. അബ്ഷിർ, മുഖീം പ്ലാറ്റ്ഫോമുകളിലൂടെ പെർമിറ്റുകൾക്ക് അപേക്ഷിക്കാം. ഇതിന് ജവാസാത്തിനെ സമീപിക്കേണ്ടതില്ല.

English Summary:

Foreigners will be restricted from entering Mecca from Saturday, May 4

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com