സൗദിയിൽ റസ്റ്ററന്റിൽ ഭക്ഷ്യവിഷബാധ; ഒരാൾ മരിച്ചു
Mail This Article
×
റിയാദ് ∙ ഭക്ഷ്യവിഷബാധയേറ്റ് ഗുരുതരാവസ്ഥയിൽ റിയാദിലെ ആശുപത്രിയിലായിരുന്ന ഒരാൾ മരിച്ചു. ഇയാളുടെ പേരുവിവരം പുറത്തുവിട്ടിട്ടില്ല. 20 പേർ ഐസിയുവിലാണ്. അപകടനില തരണം ചെയ്ത 11 പേരെ റൂമുകളിലേക്കു മാറ്റി. 43 േപർ ആശുപത്രി വിട്ടു. റിയാദിലെ ഒരു റസ്റ്ററന്റിൽനിന്ന് ഭക്ഷണം കഴിച്ച 75 പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.സംഭവത്തെ തുടർന്ന് റസ്റ്ററന്റിന്റെ എല്ലാ ശാഖകളും നഗരസഭ അടപ്പിച്ചു. ഇത്രയധികം പേർക്ക് ഭക്ഷ്യവിഷബാധയേറ്റതോടെ സൗദിയിൽ റസ്റ്ററന്റുകളിലും ഹോട്ടലുകളിലും പരിശോധന ഊർജിതമാക്കി.
English Summary:
Saudi Arabia: 75 Hospitalised, 1 Dead in Food Poisoning Outbreak at Riyadh Restaurant
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.