ബദർ ബിൻ അബ്ദുൽ മുഹ്സിൻ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ അന്തരിച്ചു; വിട വാങ്ങിയത് അറേബ്യൻ ഉപഭൂഖണ്ഡത്തിലെ എറ്റവും പ്രശസ്തനായ കവി
Mail This Article
×
റിയാദ് ∙ പ്രശസ്ത സൗദി അറേബ്യൻ കവിയും രാജകുടുംബാംഗവുമായ ബദർ ബിൻ അബ്ദുൽ മുഹ്സിൻ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ (75) അന്തരിച്ചു. രാജകുടുംബാംഗം എന്നതിലപ്പുറം സൗദിയിലേയും അറേബ്യൻ ഉപഭൂഖണ്ഡത്തിലെയും എറ്റവും പ്രശസ്തനായ കവി കൂടിയായിരുന്നു ബദർ രാജകുമാരൻ. കവിത, അഭിമാനം, വിലാപം, രാജ്യത്തിന്റെയും അറബ് ലോകത്തെയും സാമൂഹികവും രാഷ്ട്രീയവുമായ യാഥാർഥ്യങ്ങൾ എന്നിവ സമന്വയിപ്പിച്ച് ഉയർന്ന നിലവാരത്തിലുള്ള സാഹിത്യ രചനകൾ സൃഷ്ടിക്കുന്നതിൽ അദ്ദേഹം വളരെയധികം പരിശ്രമിച്ചിട്ടുണ്ട്.
English Summary:
Saudi Poet Prince Badr Bin Abdul Mohsen Died at 75
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.