ADVERTISEMENT

റിയാദ്∙ സൗദിയിൽ  വാഹനാപകടത്തെ തുടർന്ന് മലയാളി യുവാവ് പൊള്ളലേറ്റ് മരിച്ചു. മലപ്പുറം വള്ളിക്കുന്ന് തേഞ്ഞിപ്പലം നീരോൽപ്പാലം പറമ്പാളിൽ വീട്ടിൽ ഷെഫീഖ് (26) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം അൽ കർജ് റോഡിലുണ്ടായ വാഹനാപകടത്തെ തുടർന്ന് തീ പൊള്ളലേറ്റ് ചികിത്സയിലായിരുന്നു. അവിവാഹിതനാണ്. 

പിതാവ്: അബ്ദുൽ ലത്തീഫ്, മാതാവ്: സുലൈഖ. റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിങ്‌  റഫീഖ് പുല്ലൂരിന്‍റെനേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു വരികയാണ്. മയ്യിത്ത് റിയാദിൽ തന്നെ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

English Summary:

A Malayali died in a car accident in Saudi Arabia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com