ADVERTISEMENT

അബുദാബി ∙ രാജ്യാന്തര നിലവാരത്തിലുള്ള പെരുമാറ്റച്ചട്ടം അവതരിപ്പിക്കുന്നതോടെ യുഎഇയിൽ ടാക്സ് ഏജന്റുമാരുടെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം വരും. തെറ്റായ ഉപദേശം നൽകുന്ന ഏജന്റുമാർക്കെതിരെ ജൂലൈ മുതൽ ബ്ലാക്ക് പോയിന്റ് ഏർപ്പെടുത്തുമെന്ന് ഫെഡറൽ ടാക്സ് അതോറിറ്റി അറിയിച്ചു. സർക്കാർ മാനദണ്ഡങ്ങൾ ലംഘിക്കുന്ന വ്യക്തികളോ സ്ഥാപനങ്ങളോ ആയ ടാക്സ് ഏജന്റുമാർക്കെതിരെ കടുത്ത നടപടിയുണ്ടാകും. ഇടപാടുകാർക്കോ സർക്കാരിനോ സാമ്പത്തികനഷ്ടം വരുത്തുന്നവിധം പ്രവർത്തിക്കുന്നവർക്ക് എതിരെയാണ് നടപടി സ്വീകരിക്കുക. നിയമലംഘനത്തിനു കൂട്ടുനിന്ന കമ്പനിക്കും വ്യക്തിക്കുമെതിരെ നടപടിയുണ്ടാകും. കമ്പനി അറിയാതെ വ്യക്തിയാണ് നിയമലംഘനം നടത്തിയതെങ്കിൽ വ്യക്തിക്കു മാത്രമാകും ശിക്ഷ.

നികുതിദായകന്റെ വിവരങ്ങൾ അവരുടെ അനുമതിയില്ലാതെ മൂന്നാമതൊരാൾക്ക് കൈമാറുന്നവർക്ക് 100 ബ്ലാക്ക് പോയിന്റ്. ഫെഡറൽ ടാക്സ് അതോറിറ്റിക്കു നഷ്ടം വരുത്തുന്നതോ നികുതി സംവിധാനത്തിന്റെ സമഗ്രത തകർക്കുന്നതോ ആയ നടപടികളും വച്ചുപൊറുപ്പിക്കില്ല. ഇത്തരക്കാർക്ക് 200 ബ്ലാക്ക് പോയിന്റ് രേഖപ്പെടുത്തും. രാജ്യത്തെ നികുതി നിയമങ്ങളും അവ ലംഘിച്ചാലുള്ള ശിക്ഷയെക്കുറിച്ചും ഏജന്റുമാരും കമ്പനികളും അറിഞ്ഞിരിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു.

English Summary:

'Black points' to be issued to tax agents for wrong advice from July 1 - Federal Tax Authority

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com