ADVERTISEMENT

ജിദ്ദ ∙ അബ്ഷിർ പ്ലാറ്റ്ഫോമിന്റെ സിസ്റ്റങ്ങളിൽ അപ്ഡേറ്റ് നടക്കുന്നതിനാൽ  താത്കാലികമായി സേവനങ്ങൾ തടയപ്പെടും. വെള്ളിയാഴ്ച പുലർച്ചെ 12 മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ് അപ്ഡേറ്റ് നടക്കുക. അപ്ഡേറ്റ് സമയങ്ങളിൽ സേവനങ്ങൾ ഉപയോഗിക്കുന്നത് അസാധ്യമായേക്കാമെന്ന് പ്ലാറ്റ്ഫോം മുന്നറിയിപ്പ് നൽകി.

ഇഖാമ പുതുക്കൽ, റീ എൻട്രി തുടങ്ങിയ സേവനങ്ങൾ നിശ്ചിത സമയത്തിന് മുമ്പേ പൂർത്തിയാക്കണമെന്നും മന്ത്രാലയം അറിയിച്ചു. ഉയർന്ന കാര്യക്ഷമതയോടെ സേവനങ്ങൾ എളുപ്പത്തിലും വേഗത്തിലും  നൽകാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അബ്ഷിർ സിസ്റ്റങ്ങൾ അപ്ഡേറ്റ് ചെയ്യുന്നത്.

നിലവിൽ റീ എൻട്രി ഉൾപ്പെടെ പ്രവാസികൾക്കും സ്വദേശികൾക്കും ആവശ്യമായ ഗവണ്മെന്റ് സേവനങ്ങൾ മുഴുവൻ നൽകുന്നത് അബ്ഷിർ പ്ലാറ്റ്ഫോം സംവിധാനം വഴിയാണ്.

English Summary:

Absher Platform's systems Updation: Services will be temporarily interrupted

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com