2 യാത്രികരുമായി 35 കിലോമീറ്റർ പറന്ന് ഡ്രോൺ

Mail This Article
അബുദാബി ∙ ഡ്രോണിൽ യാത്രക്കാരെ കയറ്റിയുള്ള ആദ്യ പരീക്ഷണ പറക്കൽ വിജയിപ്പിച്ച് അബുദാബി. മധ്യപൂർവദേശത്ത് ആദ്യമായാണ് യാത്രക്കാരെയും വഹിച്ച് ഡ്രോൺ പറന്നുയർന്നത്. രണ്ട് യാത്രക്കാരുമായി 35 കിലോമീറ്റർ പറക്കാൻ ഡ്രോണിനു വേണ്ടിവന്നത് 20 മിനിറ്റ് മാത്രം. മൾട്ടിലെവൽ ഗ്രൂപ്പുമായി സഹകരിച്ചുള്ള ചരിത്ര പറക്കൽ അബുദാബി മൊബിലിറ്റി വീക്കിലാണ് നടത്തിയത്.
5 സീറ്റും 350 കിലോഗ്രാം പേലോഡ് ശേഷിയുമുള്ള ഡ്രോണും പരീക്ഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 250 കിലോമീറ്റർ വരെ പോകാൻ സാധിക്കുന്ന ഈ ഡ്രോണിന് 40 മിനിറ്റിനകം 123 കിലോമീറ്റർ സഞ്ചരിക്കാനാകും. അടുത്തഘട്ടത്തിൽ ഡ്രോണുകൾ പ്രാദേശികമായി ഉൽപാദിപ്പിക്കാനാണ് പദ്ധതിയെന്നും പിന്നീട് ലോക രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ ലക്ഷ്യമിടുന്നുണ്ടെന്നും മൾട്ടിലെവൽ ഗ്രൂപ്പ് ഡയറക്ടർ മുഹമ്മദ് ഹമദ് അൽ ദാഹിരി പറഞ്ഞു.