ADVERTISEMENT

അബുദാബി ∙ എസ്എസ്എൽസി പരീക്ഷയിൽ ഗൾഫിലെ സ്കൂളുകൾക്ക് മികച്ച വിജയം. 7 കേന്ദ്രങ്ങളിലായി 3 സ്കൂളുകൾ 100% വിജയം നേടി. ആകെ പരീക്ഷയെഴുതിയ 533 പേരിൽ 516 പേർ ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടി- 96.81%. 80 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. കഴിഞ്ഞ വർ‌ഷത്തേക്കാള്‍ കൂടുതലാണിത്. എന്നാൽ, വിജയശതമാനം മുൻവർഷത്തെക്കാൾ കുറഞ്ഞതും തോറ്റവരുടെ എണ്ണം (17) കൂടിയതും തിരിച്ചടിയായി. 2 സ്കൂളുകൾക്ക് നേരിയ വ്യത്യാസത്തിൽ 100% നഷ്ടമായി. ഇന്ത്യൻ സ്കൂൾ ഫുജൈറ, ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ ഷാർജ, മോഡൽ പ്രൈവറ്റ് സ്കൂൾ അബുദാബി എന്നിവയാണ് മുഴുവൻ പേരെയും വിജയിപ്പിച്ച സ്കൂളുകൾ.

ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ ഷാർജ: ആൻ മേരി റോഷൻ, നഷ ചോന്ദംവീട്, നിസ്‍ലി നൗഫൽ, റിദ റാഷിദ്, അറഫ ഷാക്കിർ 
മൻസൂർ, ഫാത്തിമ ഷസാന റാഷിദ്, നിഖില നിരേഷ്, അഗസ്ത്യ പ്രദീഷ്, ബദീഹുസ്സമാൻ, മുഹമ്മദ് നിഹാദ്, റാഷിദ് നൗഷാദ്.
ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ ഷാർജ: ആൻ മേരി റോഷൻ, നഷ ചോന്ദംവീട്, നിസ്‍ലി നൗഫൽ, റിദ റാഷിദ്, അറഫ ഷാക്കിർ മൻസൂർ, ഫാത്തിമ ഷസാന റാഷിദ്, നിഖില നിരേഷ്, അഗസ്ത്യ പ്രദീഷ്, ബദീഹുസ്സമാൻ, മുഹമ്മദ് നിഹാദ്, റാഷിദ് നൗഷാദ്.

∙ ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷയ്ക്കിരുത്തി മുഴുവൻ പേരെയും വിജയിപ്പിച്ച് മോഡൽ പ്രൈവറ്റ് സ്കൂൾ അബുദാബി മികച്ച പ്രകടനം ആവർത്തിച്ചു. 113 പേരാണ് ഈ സ്കൂളിൽ പരീക്ഷയെഴുതി വിജയിച്ചത്. അതിൽ 36 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.

മോഡൽ പ്രൈവറ്റ് സ്കൂൾ അബുദാബി:  ആദിത് ദേവ്, ആദിത്യ മധു നായർ, മഹിശ്വർ വിജു, മുഹമ്മദ് ഇഷാൻ, മുഹമ്മദ് റഫാൻ, മുഹമ്മദ് നസൽ, മുഹമ്മദ് അഫ്രീദ്, മുഹമ്മദ് ബിൻ സലീം. നസ്‍വാൻ മുഷ്താഖ്, സഫ്‍വാൻ മുഹമ്മദ്, അബ്‍ല സെയ്ൻ, അലിഷ ഫാത്തിമ, ഫാത്തിമ ഷഹാന, ഫാത്തിമത്തുൽ നാസിഹ, ഹാദിയ ഹാഷിം, ഹിദ ബഷീർ. ഖദീജ സലിം, നജ്മ നമ്പ്രത്ത്, നവനീത ഷാജി, അനാമിക സജീവ്, ഫർഹാന ഹരീസ്, ഫാത്തിമ സനൂബിയ, ലിബ ജാഫർ, റാഷ അൻവർ. സാറ ബീവി, അഫ്രിൻ മെഹ്‌വിഷ്, ഷദ ഹംന, ശിവാനി ശ്രുതി, പി.ഫാത്തിമ ഹന്ന, സിയ ദുൽഖർനൈനി തയ്യിൽ, സഹ്‌വ, ഫിദ ജിസ്‌ലി. റാണ അബ്ദുൽ റഹീം, ഹനിയ തറയിൽ, കൃഷ്‌ണേന്ദു, കൃഷ്ണപ്രിയ.

∙ ഇന്ത്യൻ സ്കൂൾ ഫുജൈറയിൽ പരീക്ഷയെഴുതിയ 84 വിദ്യാർഥികളും വിജയിച്ചു. 17 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.
∙ ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ ഷാർജയിൽ പരീക്ഷയെഴുതിയ 57 പേരും വിജയിച്ചു. ഇതിൽ 11 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങളിലും എപ്ലസ് ഉണ്ട്.

ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ ദുബായ്: അഫ്ര ഫാത്തിമ, ഹയ ഹലീമ, സാൻവി ശ്രീകുമാർ, നഫ്‍സ നവാസ്, ആൻ ബ്രിയോണ, അംന ഹാദിയ, ഫാത്തിമ ഹനിയ, ഷെയ്ഖ ജിഹാൻ, ഫാത്തിമ റിസ, ഹംദ ഫാത്തിമ, മറിയം മുഹമ്മദ്, സൽഫ ഫാത്തിമ, അബ്ദുൽ ഫത്താഹ്, ആദി മിഷാൽ ബിൻ അഷ്റഫ്, ആദിക് അശോക് കുമാർ.

∙ ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ ദുബായിൽ പരീക്ഷയെഴുതിയ 109ൽ 108 പേരും ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടി. 15 വിദ്യാർഥികൾ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി.
∙ ന്യൂ ഇന്ത്യൻ സ്കൂൾ റാസൽഖൈമയിൽ പരീക്ഷയെഴുതിയ 44 വിദ്യാർഥികളിൽ 42 പേർ ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടി.

ഇന്ത്യൻ സ്കൂൾ ഫുജൈറ: മുഹമ്മദ് റഈസ് അലി, ഷാനിസ് ചേമ്പൻ യൂസഫ്, മുഹമ്മദ് നിഹാൽ അബ്ദുൽമജീദ്, ഫാത്തിമ സൻഹ ഷാനവാസ്, ഷഹ്മ ഷാഫി, നിവേദ്യ കാർത്തികേയൻ, നസ്നിൻ ഫാത്തിമ നുഹാദ്, അനാൻ ഷെഹ്സാദ, വൈഗ ജോയ് കുമാർ, നയൻ സാന്ദ്ര, 
മിൻഹ ഫിൻസി, ഫാത്തിമ ഫിസ, ഷെയ്ഹാൻ സയ്യിദ്, ആദിത്യ രാജ് ചിറക്കൽ, ബെൻ പുലിപ്രത്ത് ബിനോയ് വർഗീസ്, വഫ ഷാൻ, നാജിയ അബ്ദുൽ ജലീൽ.
ഇന്ത്യൻ സ്കൂൾ ഫുജൈറ: മുഹമ്മദ് റഈസ് അലി, ഷാനിസ് ചേമ്പൻ യൂസഫ്, മുഹമ്മദ് നിഹാൽ അബ്ദുൽമജീദ്, ഫാത്തിമ സൻഹ ഷാനവാസ്, ഷഹ്മ ഷാഫി, നിവേദ്യ കാർത്തികേയൻ, നസ്നിൻ ഫാത്തിമ നുഹാദ്, അനാൻ ഷെഹ്സാദ, വൈഗ ജോയ് കുമാർ, നയൻ സാന്ദ്ര, മിൻഹ ഫിൻസി, ഫാത്തിമ ഫിസ, ഷെയ്ഹാൻ സയ്യിദ്, ആദിത്യ രാജ് ചിറക്കൽ, ബെൻ പുലിപ്രത്ത് ബിനോയ് വർഗീസ്, വഫ ഷാൻ, നാജിയ അബ്ദുൽ ജലീൽ.

∙ ഗൾഫ് മോഡൽ സ്കൂൾ ദുബായിൽ പരീക്ഷയെഴുതിയ 85ൽ 80 പേരും വിജയിച്ചു.
∙ ദി ഇംഗ്ലിഷ് പ്രൈവറ്റ് സ്കൂൾ ഉമ്മുൽഖുവൈനിൽ പരീക്ഷയെഴുതിയ 41 പേരിൽ 32 പേർ ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടി. ഒരു വിദ്യാർഥിക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.

English Summary:

SSLC exam Result: UAE School

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com