ADVERTISEMENT

ജിദ്ദ ∙ സമൂഹ മാധ്യമങ്ങളിലെ വ്യാജ ഹജ് പരസ്യങ്ങൾക്കെതിരെ പൗരന്മാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം നൽകി സൗദി അറേബ്യയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റി. അജ്ഞാതരായ വ്യക്തികളും സ്ഥാപനങ്ങളും പ്രമോട്ട് ചെയ്യുന്ന വഞ്ചനാപരമായ പരസ്യങ്ങളുണ്ട്. ഇത്തരം വഞ്ചനാപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാൽ കർശനമായ പിഴ ചുമത്തുമെന്ന് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി. 

ഹജ് ചട്ടങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും കൃത്യമായി പാലിക്കണമെന്ന് പൊതു സുരക്ഷ എല്ലാവരോടും അഭ്യർത്ഥിച്ചു. മക്ക, റിയാദ്, കിഴക്കൻ മേഖല എന്നിവിടങ്ങളിൽ (911) അല്ലെങ്കിൽ രാജ്യത്തുടനീളമുള്ള മറ്റെല്ലാ പ്രദേശങ്ങളിലും (999) ബന്ധപ്പെട്ടുകൊണ്ട് സംശയാസ്പദമായ പ്രവർത്തനങ്ങളോ ലംഘനങ്ങളോ റിപ്പോർട്ട് ചെയ്യാൻ മന്ത്രാലയം പൊതു ജനങ്ങളോട് ആവശ്യപ്പെട്ടു. 

English Summary:

Saudi Arabia Warns against Fake Haj Advertisements

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com