എസ്എൻഡിപി യോഗം ഒമാൻ സലാല യൂണിയൻ വിഷു ആഘോഷം

Mail This Article
സലാല ∙ എസ്എൻഡിപി യോഗം ഒമാൻ സലാല യൂണിയൻ വിഷു ആഘോഷം ധരിസ് ഫാം ഹൗസിൽ സംഘടിപ്പിച്ചു. യൂണിയൻ പ്രസിഡന്‍റ് രമേശ് കുമാർ ഉദ്ഘടനം ചെയ്തു. സെക്രട്ടറി മനോഹരൻ അധ്യക്ഷത വഹിച്ചു. ജോയിന്‍റ് സെക്രട്ടറി ദീപക് മോഹൻദാസ്, ശ്യാം മോഹൻ, ട്രഷറർ സുനിൽ ശ്രീധരൻ, സന്ധ്യ അരീഷ്, നിഷ രാജ്, നിഷ സലീഷ്, സീന നെവീൻ എന്നിവർ ചേർന്ന് ദീപം തെളിയിച്ചു. രാകേഷ് കുമാർ ജാ, ഡോ. സന്ദീപ് ഓജ, സുവർണ എന്നിവർ വിശിഷ്ട അതിഥികൾ ആയിരുന്നു. യൂണിയന് കീഴിൽ ഉള്ള എല്ലാ ശാഖയിലെയും കുട്ടികൾക്കും വിഷു കൈനീട്ടവും നൽകി. ശേഷം ഗോപാലകൃഷ്ണൻ വിഷുവിനെ കുറിച്ച് ഉള്ള അവബോധം വളർത്തുന്നതിനുള്ള സന്ദേശം എല്ലാവർക്കും പകർന്നു കൊടുത്തു. തുടർന്ന് ശ്യാം മോഹൻ, ശ്രീജിത്ത്, പ്രജുണ എന്നിവരുടെ നേതൃത്വത്തിൽ വളരെ ഗംഭീരമായി നടത്തിയ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. ശാഖ പ്രസിഡന്‍റ്, സെക്രട്ടറി, കൗൺസിലർ എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്.