മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയുടെ വേർപാടിൽ ഫ്രണ്ട്സ് ഓഫ് തിരുവല്ല അനുശോചിച്ചു

Mail This Article
×
ദോഹ ∙ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ ഡോ. മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയുടെ അകാല വേർപാടിൽ ഫ്രണ്ട്സ് ഓഫ് തിരുവല്ല (ഫോട്ടാ) ഖത്തര്‍ ചാപ്റ്റര്‍ അനുശോചിച്ചു. ഫോട്ടാ രക്ഷാധികാരി ഡോക്ടര്‍ കെ.സി. ചാക്കോ അനുശോചന പ്രസംഗം നടത്തി. പ്രസിഡന്‍റ് ജിജി ജോണിന്‍റെ അധ്യഷതയില്‍ നടന്ന മീറ്റിങ്ങില്‍ സെക്രട്ടറി റജി കെ. ബേബി സ്വാഗതവും, തോമസ് കുര്യന്‍ നെടുംത്തറയില്‍ നന്ദിയും പറഞ്ഞു.
കുരുവിള കെ ജോര്‍ജ്, റജി പി. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. അനീഷ് ജോര്‍ജ് മാത്യു അനുശോചന പ്രമേയം അവതരിപ്പിച്ചു. ഫാദര്‍. സിജോ പന്തപള്ളില്‍ ഓണ്‍ലൈനായി അനുശോചന മീറ്റിങ്ങിൽ പങ്കെടുത്തു.
English Summary:
Condolences to the death of Metropolitan Bishop Athanasius Yohan
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.