പാക്ട് 'ഭാവലയം' മേയ് 24 ന്

Mail This Article
മനാമ ∙ പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട്) വാർഷിക പരിപാടി 'ഭാവലയം' മേയ് 24 വെള്ളിയാഴ്ച ബഹ്‌റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഓഡിറ്റോറിയത്തിൽ നടത്തുമെന്ന് സംഘാടകർ അറിയിച്ചു. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ ചെമ്പൈ സംഗീതോത്സവം ആറാമത് സീസൺ, തുടർന്ന് വൈകുന്നേരം “നിളോൽസവം”എന്നിവ നടക്കും. പ്രശസ്ത പിന്നണി ഗായകൻ ശ്രീറാം പാലക്കാട് അവതരിപ്പിക്കുന്ന ഫ്യൂഷൻ സംഗീത വിരുന്ന്, ഡാൻസ് ഡ്രാമ - "മായിക" - തുടങ്ങിയവയാണ് ഒരു ദിവസം നീണ്ടുനിൽക്കുന്ന ഭാവലയത്തിലെ പ്രധാന പരിപാടികൾ.
പിന്നണി ഗായകൻ അമ്പിളിക്കുട്ടനും പരിപാടിയിലും സംബന്ധിക്കും. പ്രവേശനം സൗജന്യമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. പാക്ട് രക്ഷാധികാരി മുരളി മേനോൻ, വനിതാവിഭാഗം പ്രസിഡന്റ് സജിതാ സതീഷ്, ചീഫ് കോഓർഡിനേറ്റർ ജ്യോതി മേനോൻ, പ്രസിഡന്റ് അശോക് കുമാർ, ഇവന്റ് മാനേജ്മെന്റ് ഡയറക്ടർ സേതുരാജ്, സെക്രട്ടറി സതീഷ്, പ്രോഗ്രാം ജനറൽ കോർഡിനേറ്റർ ശിവദാസ്, മായിക ഡാൻസ് ഡ്രാമ ഡയറക്ടർ പ്രീതി എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.