ADVERTISEMENT

മസ്കത്ത് ∙ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഇന്ത്യാ സന്ദർശനത്തിന്റെ വിവരങ്ങൾ ഉൾക്കൊള്ളിച്ച് ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് പുറത്തിറക്കിയ ‘അൽ ഗോർഫ’യുടെ പ്രത്യേക പതിപ്പ് ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി ഏറ്റുവാങ്ങി. 

സുൽത്താന്റെ സന്ദർശനവിവരങ്ങളും ചിത്രങ്ങളും ഉൾക്കൊള്ളിച്ച് ഇംഗ്ലിഷിലും അറബിയിലുമാണ് പ്രത്യേക പതിപ്പ് ഇറക്കിയത്. ചേംബർ ഓഫ് കൊമേഴ്സ് ചെയർമാൻ ഷെയ്ഖ് ഫൈസൽ ബിൻ അബ്ദുല്ല അൽ ഫവാസാണ് ‘അൽ ഗോർഫ’യുടെ കോപ്പി യൂസഫലിക്ക് സമ്മാനിച്ചത്. റോയൽ ഒമാൻ പൊലീസ് ബ്രിഗേഡിയർ ജമാൽ സയ്യിദ് അൽ തായ്യി, ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരംഗ് എന്നിവർ പങ്കെടുത്തു. 

English Summary:

'Al Ghorfa' Special Edition Release

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com