കേളി രക്തദാന ക്യാംപ് സംഘാടക സമിതി രൂപീകരിച്ചു

Mail This Article
×
റിയാദ് ∙ കേളി കലാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ നടക്കുന്ന ഏഴാമത് മെഗാ രക്തദാന ക്യാംപ് ജീവസ്പന്ദനം 2024-ന്റെ വിജയത്തിനായി സംഘാടകസമിതി രൂപീകരിച്ചു. മേയ് 24 ന് മലാസ് ലുലുവിൽ വച്ച് രക്തദാന ക്യാംപ് നടക്കും. കേളി വൈസ് പ്രസിഡന്റ് ഗഫൂർ ആനമങ്ങാട് സ്വാഗതം പറഞ്ഞ യോഗത്തിൽ കേളി പ്രസിഡന്റ് സെബിൻ ഇഖ്‌ബാൽ അധ്യക്ഷത വഹിച്ചു. കേളി മുഖ്യരക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് ഉദ്ഘാടനം നിർവഹിച്ചു. മധു എടപ്പുറത്ത് ചെയർമാനായ 101 അംഗ സംഘാടക സമിതി നിലവിൽ വന്നതോടെ ജീവസ്പന്ദനം 2024-ന്റെ റജിസ്ട്രേഷൻ നടപടികൾ ഗൂഗിൾ ഫോം മുഖേന ആരംഭിച്ചതായി സംഘാടകസമിതി കൺവീനർ നസീർ മുള്ളൂർക്കര അറിയിച്ചു.
English Summary:
KELI Blood Donation Camp
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.