ADVERTISEMENT

ജിദ്ദ ∙ ഇത്തവണത്തെ ഹജ് തീർഥാടകർക്കായി എറ്റവും അത്യന്താധുനിക സങ്കേതിക സൗകര്യങ്ങളും ഏറെ മികച്ച സേവനങ്ങളുമാണ് ഈ വർഷം ഹജ് ഉംറ മന്ത്രാലയം നൽകുന്നത്. അതിന്‍റെ ഭാഗമായി ഹജ് സീസണിൽ സേവനം ചെയ്യുന്നതിനായി 1 ലക്ഷം തൊഴിലാളികൾക്ക് പ്രത്യേക പരീശീലനം നൽകുന്ന പദ്ധതിക്ക് ഹജ് മന്ത്രലായം തുടക്കം കുറിച്ചുകഴിഞ്ഞു. മക്കയിലെ ഉമ്മുൽ ഖുറ സർവകലാശാലയുമായി സഹകരിച്ചാണ് തീർഥാടകർക്കായി സേവനം ചെയ്യുന്ന ജീവനക്കാരുടെ കഴിവുകൾ മികച്ചതാക്കുന്നതിനായി പരിശീലന പരിപാടി ആരംഭിച്ചത്.

സൗദി വിഷൻ 2030 ഉൾപ്പെടുന്ന റാഫിദ് അൽ ഹറമൈൻ പദ്ധതി ഇരു ഹറമിലുമെത്തുന്ന തീർഥാടകർക്ക് ഏറ്റവും മികച്ച സേവനങ്ങൾ നൽകുവാനാണ്  ലക്ഷ്യമിടുന്നത്. ഇതിന്‍റെ  ഭാഗമായാണ്  1ലക്ഷം ജീവനക്കായുള്ള പരിശീലന പരിപാടി നടക്കുന്നത്. മക്കയിലും മദീനയിലുമെത്തുന്ന എല്ലാ തീർഥാടകരെയും നിസ്വാർഥമായി സേവിക്കുന്നതിനുള്ള പദ്ധതിയുടെ ലക്ഷ്യങ്ങൾ നേടുന്നതിനായി മന്ത്രാലയം ഉദ്യമങ്ങൾ നടത്തുന്നുണ്ട്. ആധുനിക സംവിധാനങ്ങൾ കോർത്തിണക്കി ശാസ്ത്രീയ രീതിയലുള്ള ശേഷി വികസന പരിപാടിയാണ് ഇത്.

സൗദിയിലെത്തുന്ന സന്ദർശകർക്കുള്ളിൽ നല്ലമതിപ്പ് സമ്മാനിക്കുന്ന വിധമുള്ള സേവനം നൽകാൻ  വേണ്ടി ജീവനക്കാർക്കായി നൽകുന്ന പരിശീലനമാണ് മന്ത്രാലയം സംഘടിപ്പിച്ചിരിക്കുന്നത്. മക്കയിലും മദീനയിലുമെത്തുന്ന തീർഥാടകർക്കും സന്ദർശകർക്കും  വേണ്ടിയുള്ള നാല് വൈവിധ്യമാർന്ന പരിശീലന പരിപാടികളിലൂടെ സൗദിയുടെ മഹനീയമായ പരിചരണം അനുഭവവേദ്യമാകും.  സോഷ്യൽ ഇന്‍റലിജൻസ് സ്കിൽസ് പ്രോഗ്രാം, അല്ലാഹുവിന്‍റെ അതിഥികളുടെ അനുഭവം സമ്പന്നമാക്കുന്നതിനുള്ള  പരിപാടി, ഗ്രൂപ്പ് ഗൈഡിങ് - ക്രൗഡ് മാനേജ്മെന്‍റ് പ്രോഗ്രാം,മോണിറ്ററിങ് ആൻഡ് ക്വാളിറ്റി അഷ്വറൻസ് പ്രോഗ്രാം എന്നിവയാണ് പങ്കെടുക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന 4 തരം പരിശീലന പരിപാടികൾ.

ആധുനിക സംവിധാനങ്ങളും ശാസ്ത്രീയ രൂപത്തിലുമുള്ള മാനുഷികശേഷി വികസന പരിപാടിയാണ് മന്ത്രാലയം ഇതിലൂടെ നടപ്പാക്കാനൊരുങ്ങുന്നത്. പ്രാദേശികവും രാജ്യാന്തരതലത്തിലുമുളള മികച്ച അനുഭവപരിചയങ്ങളെ പ്രയോജനപ്പെടുത്തി ഹജ്, ഉംറ സീസണിൽ തൊഴിലാളികൾക്ക് ഒരോരുത്തർക്കും അവരുടെ കർത്തവ്യങ്ങൾ പൂർത്തീകരിക്കാൻ പ്രാപ്തരാക്കുകയാണ് ഈ പരിശീലന പദ്ധതി. തീർഥാടകർക്ക് വിവിധ രീതിയിൽ സേവനം ചെയ്യാൻ വളന്റിയർമാരെ പ്രാപ്തരാക്കാൻ  വിവിധ മേഖലകളിൽ  പ്രത്യേകം കഴിവ് തെളിയിച്ച വൈദഗ്ധ്യമുള്ളവരെയും പ്രയോജനപ്പെടുത്തി വിവിധ രീതിയിൽ പരിശീലനം നടത്താനും മന്ത്രാലയം പദ്ധതിയിട്ടിരിക്കുന്നു. ഹജ് ഉംറ മന്ത്രാലയം നൽകുന്ന ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് https://uqu.edu.sa/icrs/App/Forms/Show/113205 എന്ന ലിങ്കിൽ പേര്‌  റജിസ്റ്റർ ചെയ്യാമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

English Summary:

Ministry of Haj and Umrah provides and excellent services and facilities for Hajj pilgrims

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com