നൃത്താഞ്ജലി സ്‌കൂൾ ഓഫ് ഡാൻസിൽ കുട്ടികൾ രംഗപ്രവേശം കുറിച്ചു

Mail This Article
×
സലാല ∙ നൃത്താഞ്ജലി സ്‌കൂൾ ഓഫ് ഡാൻസിൽ ശിൽപ ജോണിന്റെ കീഴിൽ 16 കുട്ടികൾ രംഗപ്രവേശം കുറിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡന്റ് രാകേഷ് ജാ, ഇന്ത്യൻ സ്‌കൂൾ പ്രസിഡന്റ് ഡോ. അബുബക്കർ സിദ്ദിഖ്, ദോഫാർ യൂനിവേഴ്‌സിറ്റി പ്രഫസർ ഡോ. സമീറ സിദ്ദീഖ്, സി. വി. സുദർശനൻ, മലയാള വിഭാഗം കൺവീനർ കരുണൻ, കൈരളി ജനറൽ സെക്രട്ടറി സിജോയ് പേരാവൂർ, എൻ എ സ് എ സ് പ്രസിഡന്റ് ശ്രീജി, ബിജു എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. അനിദാസ്, അരുൺ രാജ്, അരുൺ മുരളി, പിങ്കി പ്രാഭിൻ, സൗമ്യ ബബിൽ, റെമിഷ വിപിൻ ദാസ്, വൃന്ദ അനിൽ, പാർവതി, കൃഷ്ണ ദാസ്, നസ്രിൻ, അരുൺ മുരളി എന്നിവർ പരിപാടിക്ക് നേതൃത്വം വഹിച്ചു. 250ഓളം ആളുകൾ പങ്കെടുത്ത പരിപാടി രാത്രി 9.30 ഓടെ അവസാനിച്ചു.
English Summary:
Nirthanjali School of Dance
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.