ADVERTISEMENT

അബുദാബി ∙ അബുദാബിയിൽ ശക്തമായ പൊടിക്കാറ്റ് വീശുന്നതിനാൽ പുറത്തുപോകുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 10 – 20 മുതൽ മുതൽ 35 വരെ വേഗത്തിൽ രാജ്യത്ത് കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ചില സമയങ്ങളിൽ കാലാവസ്ഥ പൊടി നിറഞ്ഞതായിരിക്കും.

പൊടിപടലങ്ങൾ ദൃശ്യപരതയെ ബാധിച്ചേക്കാമെന്നതിനാൽ അൽ റുവൈസ്, അൽ മിർഫ, ഹബ്ഷാൻ, സില, ലിവയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ യെല്ലോ അലർട്ട് ഉയർത്തി. രാവിലെ 9.30 നാണ് മുന്നറിയിപ്പ് നൽകിയത്, വൈകിട്ട് 4 വരെ മൂടൽ നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു.  പൊടിക്കാറ്റ് ശക്തമായി വീശാൻ സാധ്യതയുള്ളതിനാൽ ഡ്രൈവർമാരോട് ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ് നിർദേശിച്ചു.

രാജ്യത്ത് കാലാവസ്ഥ ചിലയിടങ്ങളിൽ ഭാഗികമായി മേഘാവൃതമാണ്. ഉച്ചതിരിഞ്ഞ് മഴ പെയ്തേക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അബുദാബിയിലും ദുബായിലും താപനില 43 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം.

English Summary:

Heavy Dust Storm Likely in Abu Dhabi

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com