ADVERTISEMENT

മസ്‌കത്ത് ∙ നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് ഒമാൻ ചാപ്റ്റർ അണിയിച്ചൊരുക്കിയ 'മഹർജാൻ ചാവക്കാട് 2024' മെഗാ ഇവന്റ് ബർകയിൽ വിഷു, ഈദ്, ഈസ്റ്റർ ആഘോഷങ്ങളോടെ അരങ്ങേറി. നമ്മൾ ചാവക്കാട്ടുകാർ ഒമാൻ ചാപ്റ്റർ പ്രസിഡന്റ് മനോജ് നരിയംപുള്ളിയുടെ അധ്യക്ഷതയിൽ ആരംഭിച്ച ചടങ്ങ് മുഖ്യ അതിഥിയായ നടൻ ഡോ. താലിബ് മുഹമ്മദ് അൽ ബലൂഷി ഭദ്ര ദീപം തെളിച്ച് ഉദ്ഘാടനം നിർവഹിച്ചു.

അന്തരിച്ച മുൻ സെക്രട്ടറി ഉണ്ണി ആർട്‌സിന് അനുശോചനം രേഖപ്പെടുത്തി കൊണ്ട് തുടങ്ങിയ ചടങ്ങിൽ സെക്രട്ടറി ആഷിക്ക് മുഹമ്മദ് കുട്ടി വിശിഷ്ട അതിഥികളെയും സന്നിഹിതരായ മറ്റു അംഗങ്ങളെയും സ്വാഗതം ചെയ്തു. 

ട്രഷറർ മുഹമ്മദ് യാസീൻ, ഗ്ലോബൽ കോഡിനേറ്റർ സുബ്രഹ്മണ്യൻ, രക്ഷാധികാരി മുഹമ്മദുണ്ണി, വെൽഫെയർ കോഡിനേറ്റർ അബ്ദുൽ അസീസ് തുടങ്ങിയവർ നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട്, ഒമാൻ ചാപ്റ്റർ കഴിഞ്ഞ കാലങ്ങളിൽ ഒമാനിലും ചാവക്കാടുമായി നടത്തിയ സദുദ്യമങ്ങളെ കുറിച്ച് വിശദമായി സംസാരിച്ചു. പ്രോഗ്രാം കോഡിനേറ്റർ സുബിൻ സുധാകരൻ നന്ദി അറിയിച്ചു.

തുടർന്ന് നമ്മൾ ചാവക്കാട്ടുകാർ കുടുംബാംഗങ്ങളും മറ്റ് ഒമാനിലെ പ്രമുഖ കലാകാരന്മാരും ചേർന്ന് നടത്തിയ കലാപരിപാടികൾ 'മഹർജാൻ ചാവക്കാട് 2024' വിഷു, ഈദ്, ഈസ്റ്റർ ആഘോഷങ്ങൾക്ക് ഉണർവേകി. പരിപാടിയിൽ കേരള തനിമ നിലനിർത്തികൊണ്ടുള്ള സദ്യയും, വ്യത്യസ്തമായ താളമേളങ്ങളോടെ മസ്‌കത്ത് പഞ്ചവാദ്യസംഘം നടത്തിയ ശിങ്കാരിമേളം, ഒപ്പന, തിരുവാതിര കളി, ഭാരതനാട്യം, ഗസൽ, നൃത്ത നൃത്യങ്ങൾ, ഗാനങ്ങൾ, ഗിത്താർ പ്ലേ, വടവലിയും ആവേശകരമായ റെക്കോർഡ് സൃഷ്ട്ടിച്ച ചക്ക ലേലവും കൂടി ആയപ്പോൾ ഒമാനിലുള്ള ചാവക്കാട്ടുകാർ ഉത്സവ ലഹരിയിലായി.

സുബിൻ സുധാകരന്റെ നേതൃത്വത്തിൽ ഒരുക്കു കൂട്ടിയ ഉത്സവത്തിന് മീഡിയ കോഓഡിനേറ്റർമാരായ മൻസൂർ, രാജീവ് കൂടാതെ മറ്റു കമ്മിറ്റി ഭാരവാഹികളായ സനോജ്, ഫൈസൽ വലിയകത്ത്, നസീർ ഒരുമനയൂർ, ഷാജീവൻ കെ ആർ, ബാബു ടി കെ, ഷഹീർ ഇത്തിക്കാട്ട്, ഷിഹാബുദീൻ അഹമ്മദ്, അബ്ദുൽ ഖാദർ, ശിഹാബ് കെ ബി, യദു കൃഷ്ണൻ, നിഹാദ് ഇല്ല്യാസ്, ഷാജി എ സി, ഷഫീർ എൻ പി,  ഉൻഫാസ് ഒമറലി എന്നിവർ നേതൃത്വം നൽകിയ ഉത്സവം അത്താഴ വിരുന്നോടെ കൊടിയിറങ്ങി.

English Summary:

Maharjan Chavakkad 2024 festival

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com