ADVERTISEMENT

ദോഹ ∙ ഖത്തർ സർവകലാശാലയിൽ നിന്ന് ഉന്നത വിജയം നേടിയവർക്ക് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽത്താനി നേരിട്ടു നൽകുന്ന സ്വർണ മെഡൽ ഏറ്റുവാങ്ങി മലയാളി വിദ്യാർഥിയും. തിരുവല്ല വളഞ്ഞവട്ടം സ്വദേശി ജോഷ് ജോൺ ജിജിക്കാണ് അപൂർവ നേട്ടം. ഖത്തർ സർവകലാശാലയിൽ നിന്ന് ബയോളജിക്കൽ എൻവയൺമെന്റ് സയൻസിലാണ് ജോഷ് ഉന്നത വിജയം നേടിയത്. ഏതാനും വിദ്യാർഥികൾക്കു മാത്രമാണ് അമീർ നേരിട്ടു സ്വർണമെഡൽ നൽകിയത്. അതിലേക്കാണ് ജോഷ് തിരഞ്ഞെടുക്കപ്പെട്ടത്. ഖത്തർ യൂണിവേഴ്സിറ്റിയിൽ റിസർച് അസിസ്റ്റന്റാണ് ജോഷ്. ഇട്ടിയംപറമ്പിൽ ജിജിയുടെയും ഗീതയുടെയും മകനാണ്. സഹോദരി ഡോ. ജോയൽ.

English Summary:

Josh John Gigi, Malayali Student Received a Gold Medal from Amir

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com