ADVERTISEMENT

കുവൈത്ത് സിറ്റി ∙ ഒഐസിസി ഭാരവാഹികളാവുന്നവർ മറ്റു സംഘടനകളിൽ മുഖ്യ പദവികൾ വഹിക്കുന്നത് അനുവദിക്കില്ലെന്ന കെപിസിസിയുടെ പ്രഖ്യാപിത നിലപാട് കുവൈത്തിലും പൂർണ്ണമായി നടപ്പാക്കുമെന്ന് കുവൈത്ത് ഒഐസിസിയുടെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.ബി.എ. അബ്ദുൽ മുത്തലിബ് അറിയിച്ചു. പ്രവാസികളുടെ വർത്തമാനകാല പ്രശ്നങ്ങൾ ചർച്ച ചെയ്യാനായി കേരളത്തിൽ വിപുലമായ പ്രവാസി സംഗമം സംഘടിപ്പിക്കുമെന്നും മൂന്നു ലോക കേരള സഭാ മാമാങ്കങ്ങൾ നടത്തിയിട്ടും പ്രഥമ ലോക കേരള സഭയിൽ ഉന്നയിക്കപ്പെട്ട ഒരു പ്രശ്നത്തിന് പോലും പരിഹാരം ആയിട്ടില്ല.  ഈ സാഹചര്യത്തിൽ ലോകമെങ്ങുമുള്ള പ്രവാസികളുടെ വർത്തമാന കാല പ്രശ്നങ്ങൾ മനസ്സിലാക്കി അവയ്ക്ക് പ്രവാസി സമൂഹത്തിന്റെ അംഗീകാരത്തോടെയുള്ള പരിഹാര നിർദ്ദേശങ്ങൾ ചർച്ച ചെയ്യുകയും ആണ് പ്രസ്തുത പ്രവാസി സംഗമം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.

 ഒഐസിസിയുടെ സംഘടനാപരമായ പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടം വിലയിരുത്തുന്നതിന് വേണ്ടിയാണ് അഡ്വ. അബ്ദുൽ മുത്തലിബ് കഴിഞ്ഞ ദിവസം കുവൈത്തിൽ എത്തിച്ചേർന്നത്. ഒഐസിസി നാഷനൽ കമ്മിറ്റിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം, നിലവിലുള്ള 14 ജില്ലാ കമ്മിറ്റി ഭാരവാഹികളുമായും അദ്ദേഹം പ്രത്യേകം കൂടിക്കാഴ്ച നടത്തി. ഒഐസിസിയുടെ കുവൈത്തിലെ സംഘടനാ പ്രവർത്തനം മറ്റു രാജ്യങ്ങളിലെ കമ്മറ്റികൾക്ക് മാതൃകാപരമെന്നു പറഞ്ഞു. കെപിസിസി ജന. സെക്രട്ടറി അഡ്വ.ബി.എ. അബ്ദുൽ മുത്തലിബിന്റെ സന്ദർശനത്തോടെ അനുബന്ധിച്ച് അബ്ബാസിയ പോപ്പിൻസ് ഹാളിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ അദ്ദേഹത്തിന് പുറമെ ഒഐസിസി കുവൈത്ത് നാഷനൽ പ്രസിഡന്റ് വർഗീസ് പുതുകുളങ്ങരയും സംഘടനാ ചുമതലയുള്ള ജന. സെക്രട്ടറി ബി.എസ്. പിള്ളയും സന്നിഹിതരായിരുന്നു. കുവൈറ്റിലെ ഒഐസിസി ജില്ലാ - നാഷനൽ കമ്മിറ്റികളുടെ പുനഃസംഘടനാ രണ്ടു മാസത്തിനകം പൂർത്തീകരിക്കും. 

English Summary:

Adv.B.A. Abdul Muttalib's Press Conference

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com