ADVERTISEMENT

റിയാദ് ∙ സൗദിയിൽ നടന്ന ഹെവിവെയ്റ്റ് ബോക്‌സിങ് പോരാട്ടത്തിൽ ലോക ചാംപ്യൻ ടൈസൺ ഫ്യൂറിയെ പരാജയപ്പെടുത്തി യുക്രെയ്‌ൻ താരം ഒലെക്‌സാണ്ടർ ഉസിക്ക് റിങ്‌ ഫെയർ കിരീടം ചൂടി. ഈ വിജയത്തോടെ ഉസിക്ക് അപരാജിത റെക്കോർഡ് നിലനിർത്താൻ സാധിച്ചു. 21 പോരാട്ടങ്ങളിൽ 12 നോക്കൗട്ട് ഉൾപ്പെടെ എല്ലാം മത്സരങ്ങളിലും താരം വിജയിച്ചിട്ടുണ്ട്. 2012 ലെ ഒളിംപിക്സിലെ സ്വർണ്ണ മെഡൽ ജേതാവാണ് ഉസി.

റിയാദിലെ കിംഗ്ഡം അറീനയിൽ നടന്ന പോരാട്ടം 30,000 ൽ അധികം ആളുകൾ നേരിട്ട് കണ്ടു. സൗദി സ്‌പോർട്‌സ് മന്ത്രി അബ്ദുൽ അസീസ് ബിൻ തുർക്കി ഫൈസൽ ഉൾപ്പെടെ നിരവധി പ്രമുഖർ പോരാട്ടത്തിന് സാക്ഷിയായിരുന്നു. രാജ്യാന്തര സംഘടനകളായ വേൾഡ് ബോക്സിങ് കൗൺസിൽ (ഡബ്ല്യുബിസി), വേൾഡ് ബോക്‌സിങ്‌ അസോസിയേഷൻ (ഡബ്ല്യുബിഎ), ഇന്റർനാഷണൽ ബോക്സിങ് ഫെഡറേഷൻ (ഐബിഎഫ്), വേൾഡ് ബോക്സിങ് ഓർഗനൈസേഷൻ (ഡബ്ല്യുബിഒ) എന്നിവയുടെ നാല് ഹെവിവെയ്റ്റ് ബെൽറ്റുകളാണ് ഉസി നേടിയത്.സ്‌കൈ സ്‌പോർട്‌സ്, ടിഎൻടി, ഇഎസ്പിഎൻ, ഡാസൺ തുടങ്ങി നിരവധി ആഗോള ടെലിവിഷൻ നെറ്റ്‌വർക്കുകളും പ്ലാറ്റ്‌ഫോമുകളും ഈ മത്സരം തത്സമയം സംപ്രേഷണം ചെയ്തു.

English Summary:

Heavyweight Boxing: Oleksandr Usyk became Heavyweight Champion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com