എയർ ഇന്ത്യ എക്സ്പ്രസ് നഷ്ടപരിഹാരം നൽകണം: നവയുഗം
Mail This Article
ദമാം ∙ ജീവനക്കാർ നടത്തിയ മിന്നൽ സമരം മൂലം യാത്ര മുടങ്ങി ദുരിതം അനുഭവിച്ച എല്ലാ യാത്രക്കാർക്കും അർഹമായ നഷ്ടപരിഹാരം നൽകാൻ എയർ ഇന്ത്യ എക്സ്പ്രസ് ബാധ്യസ്ഥമാണെന്നും, അത് വാങ്ങിക്കൊടുക്കാൻ കേന്ദ്ര വ്യോമയാന മന്ത്രാലയം ഇടപടണമെന്നും നവയുഗം സാംസ്ക്കാരികവേദി ദെല്ല ടയോട്ട യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
നവയുഗം ദെല്ല ടൊയോട്ട യൂണിറ്റ് ഓഫിസിൽ നിസ്സാം കൊല്ലത്തിന്റെ അധ്യക്ഷതയിൽ നടന്ന യൂണിറ്റ് സമ്മേളനം നവയുഗം മീഡിയ കൺവീനർ ബെൻസി മോഹൻ ഉദ്ഘാടനം ചെയ്തു. നവയുഗം കേന്ദ്രകമ്മിറ്റി ട്രഷറർ സാജൻ കണിയാപുരം, ദെല്ല മേഖല പ്രസിഡന്റ് നന്ദകുമാർ എന്നിവർ ആശംസാപ്രസംഗം നടത്തി.
നവയുഗം ദെല്ല ടൊയോട്ട യൂണിറ്റ് പ്രസിഡന്റ് ആയി നാസർ കടവിലിനെയും, വൈസ് പ്രസിഡന്റ് ആയി ജിതനെയും, സെക്രട്ടറി ആയി സെയ്ഫ് മണലടിയെയും, ജോയിന്റ് സെക്രെട്ടറി ആയി അനസ് ജലാലിനെയും തിരഞ്ഞെടുത്തു.