ADVERTISEMENT

അബുദാബി ∙ സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷാ പേപ്പറുകളുടെ പുനർമൂല്യനിർണയം, ഉത്തരക്കടലാസിന്റെ പകർപ്പ്, ലഭിച്ച മാർക്കിൽ മാറ്റമുണ്ടെങ്കിൽ സ്ഥിരീകരിക്കൽ എന്നീ ആവശ്യങ്ങൾക്കായി അപേക്ഷ സ്വീകരിച്ചുതുടങ്ങി. സിബിഎസ്ഇയുടെ വെബ്സൈറ്റിൽ (www.cbse.gov.in) ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്. പ്രവാസി വിദ്യാർഥികൾ ഇന്ത്യൻ രൂപയിൽ പണം അടയ്ക്കണം. 

സിബിഎസ്ഇ 12
∙ മാർക്ക് വെരിഫിക്കേഷൻ അപേക്ഷ നൽകേണ്ടത് 21 വരെ
∙ ഉത്തരക്കടലാസ് പകർപ്പിനുള്ള അപേക്ഷ ജൂൺ 1, 2 തീയതികളിൽ
∙ പുനർ മൂല്യനിർണയത്തിന് ജൂൺ 6,7 

സിബിഎസ്ഇ 10
∙ മാർക്ക് വെരിഫിക്കേഷൻ അപേക്ഷ 20–24 വരെ
∙ ഉത്തരക്കടലാസ് പകർപ്പിനുള്ള അപേക്ഷ ജൂൺ 4, 5 
∙ പുനർ മൂല്യനിർണയത്തിന് ജൂൺ 9, 10 

ഫീസ് 
മാർക്ക് വെരിഫിക്കേഷന് – 500 രൂപ.
ഉത്തരക്കടലാസ് പകർപ്പിന് –700  പുനർ മൂല്യനിർണയം –100 

English Summary:

CBSE 10th and 12th Revaluation: Apply online

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com