ഇൻകാസ് ഇബ്രി കുടുംബ സംഗമവും അംഗത്വ കാർഡ് വിതരണവും നടത്തി

Mail This Article
മസ്‌കത്ത് ∙ ഇൻകാസ് ഇബ്രി പുതിയതായി അംഗത്വം എടുത്തവരുടെ രണ്ടാം ഘട്ട കാർഡ് വിതരണം നടന്നു. ഇൻകാസ് സെൻട്രൽ കമ്മിറ്റി അംഗം ഷബീർ വിതരണം ചെയ്തു. ഇൻകാസ് പ്രസിഡന്റ് ടി.എസ്. ഡാനിയേലിന്റെ അധ്യക്ഷതയിൽ നടന്ന കുടുംബ സംഗമത്തിൽ നൂറോളം ഇൻകാസ് കുടുംബാംഗങ്ങൾ പങ്കെടുത്തു.
വൈസ് പ്രസിഡന്റ് അൻസാരി ആറ്റിങ്ങൽ ഫാമിലി ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. ഇൻകാസ് ട്രഷറർ മുരളി, എക്‌സിക്യൂട്ടീവ് അംഗം സന്തോഷ് തോമസ് എന്നിവർക്കുള്ള യാത്രയപ്പും യോഗത്തിൽ നടന്നു. ഒമാൻ പ്രവാസം മതിയാക്കി പോകുന്ന മുരളിക്കും, സന്തോഷ് തോമസിനും ഒഐസിസി/ഇൻകാസ് ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപിള്ള, സീനിയർ നേതാവ് എൻ.ഒ. ഉമ്മൻ, ഇൻകാസ് ഇബ്രി വൈസ് പ്രസിഡന്റ് രാജശേഖരൻ ചേർത്തല എന്നിവർ ഫോൺ സന്ദേശത്തിലൂടെ ആശംസകൾ അറിയിച്ചു. ജനറൽ സെക്രട്ടറി ഷിഹാബ് തട്ടാരുകുറ്റിയിൽ സ്വാഗതം പറഞ്ഞു. കലാപരിപാടികൾ ഇൻകാസ് സഹായാത്രികൻ കുയിൽ നിസാർ ഏകോപിപ്പിച്ചു. വിനുപ് വെണ്ട്രപ്പിള്ളി, എൽദോ, ഷാനവാസ്, പ്രഭാത്, ദീപു, നവാസ്, സുഹൈൽ, താജുദ്ദീൻ കോഞ്ചേരി, എബിൻ എന്നിവർ നേതൃത്വം നൽകി.