കെസിഎൽ ചാംപ്യൻസ് ലീഗ്; ഫിഫ മബേല ജേതാക്കളായി

Mail This Article
മസ്‌കത്ത് ∙ കെസിഎൽ ചാംപ്യൻസ് ലീഗ് 2024 ഫുട്‌ബോൾ ടൂർണ്ണമന്റിൽ ഫിഫ മബേല ജേതാക്കളായി. സ്മാഷേഴ്‌സ് എഫ് സി റണ്ണറപ്പായി.
സ്മാഷേഴ്‌സ് എഫ്‌സി താരം ഷിബു പ്ലയർ ഓഫ് ദ ടൂർണമെന്റായും മികച്ച ഗോൾ കീപ്പറായി ഫിഫ മബേലയുടെ ഗോൾ കീപ്പർ നിസാമിനെയും മികച്ച പ്രതിരോധ താരം ആയി (സുനിൽ മെമ്മോറിയൽ ട്രോഫി) സ്മാഷേഴ്‌സ് എഫ്‌സിയുടെ നിഖിലിനെയും തിരഞ്ഞെടുത്തു. ഏറ്റവും കൂടുതൽ ഗോളുകൾ നേടി ഗോൾഡൻ ബൂട്ട് ടോപ് ടെൻ ബർകയുടെ താരം ഇജാസ് സ്വന്തമാക്കി. ഫൈനലിലെ മികച്ച താരമായി ഫിഫ മൊബേലയുടെ സഹീറിനെയും തിരെഞ്ഞെടുത്തു.

ഹമീദ്, നിയാസ്, ഷെബി, ഫിറാസത്ത്, അഫ്‌റാദ്, ഷിറോസ്, രതീഷ്, നൗഫൽ, യൂസഫ്, ഫാസിൽ, ജെറിൻ, ഷമീർ, സിയാദ്, സെജീർ തുടങ്ങിയവർ വിജയികൾക്കുള്ള ട്രോഫികളും ക്യാഷ് പ്രൈസും വിതരണം ചെയ്തു. ആബിദ്, സുജേഷ് ചേലോറ, ജയരാജ്, സഹീർ, ഷിഹാബ്, ടിജോ, നിഷാന്ത്, വിബിൻ തുടങ്ങിയവർ കളി നിയന്ത്രിച്ചു. കെംഎംഎഫ്എ ഭാരവാഹികളായ വരുൺ, രാജേഷ്, ഷാനി, റിൻഷാദ്, ഷഹാബുദ്ദീൻ, നജ്മൽ, റിയാസ്, സുജേഷ്, ഫൈസൽ എന്നിവരും ടൂർണമന്റ് കമ്മിറ്റി അംഗങ്ങളായ ഫിറോസ്, സിയാദ്, യാഖൂബ്, അജ്മൽ, ഷാനു, രഞ്ജിത്ത്, ജെറിൻ, നിഷാദ്, സജീർ, ഇശാക്ക്, അനസ്, ഇസ്മയിൽ, ഷാഫി തുടങ്ങിയവര്‍ ടൂർണമെന്റിന് നേതൃത്വം നൽകി. ഫൈസൽ സ്വാഗതവും സുജേഷ് നന്ദി പ്രാകാശനവും നടത്തി.