ADVERTISEMENT

മസ്‌കത്ത് ∙ മലപ്പുറം സ്വദേശിയായ വ്യാപാരി ഒമാനിലെ ജയിലിൽ മരിച്ചു. തേഞ്ഞിപ്പലം പുത്തൂർ പള്ളിക്കൽ പീടികക്കണ്ടി പണിക്കാറത്ത് മേലേ വീട്ടിൽ അബ്ദുൽ റസാഖ്(45) ആണു ഹൃദയാഘാതം മൂലം മരിച്ചത്. ജയിലിൽ ഒപ്പമുണ്ടായിരുന്ന കണ്ണൂർ സ്വദേശിയാണ് മരണ വിവരം പുറത്ത് അറിയിച്ചത്. 

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടു 4 മാസം മുൻപാണു ജയിലിലായത്. കളിപ്പാട്ടങ്ങൾ വിൽക്കുന്ന കട നടത്തുകയായിരുന്നു. കോവിഡ് കാലത്തെ താമസ സ്ഥലത്തെ വാടക അടക്കം വലിയ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു. 6 വർഷമായി നാട്ടിൽ പോയിട്ട്. ഭാര്യ: റജുല. മക്കൾ: നഹ്റ, നസിൻ.

English Summary:

Malappuram Native died in Oman jail - Abdul Razak

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com