വിമാനക്കമ്പനികളുടെ കൊള്ള അവസാനിപ്പിക്കണം: പിസിഎഫ്

Mail This Article
അബുദാബി ∙ അവധിക്കാലത്ത് യാതൊരു നിയന്ത്രണവും ഇല്ലാതെ ഗൾഫിൽ നിന്ന് കേരളത്തിലേക്കും തിരിച്ചും വിമാന ടിക്കറ്റ് നിരക്ക് വർധിപ്പിച്ച് പ്രവാസികളെ കൊള്ളയടിക്കുന്ന എയർലൈൻ കമ്പനികളുടെ നടപടി നിർത്തലാക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാറുകൾ അടിയന്തിരമായി ഇടപെടണമെന്ന് അബുദാബിയിൽ ചേർന്ന പി സി എഫ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
എമിറേറ്റ്സ് കമ്മിറ്റി പ്രസിഡന്റ് മൻസൂർ അലി പട്ടാമ്പി അധ്യക്ഷത വഹിച്ച യോഗം യു എ ഇ നാഷനൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ ഖാദർ കോതച്ചിറ ഉദ്ഘാടനം ചെയ്തു. ഉസ്മാൻ കാരശ്ശേരി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഇസ്മായിൽ നാട്ടിക, ഇബ്രാഹിം പട്ടിശ്ശേരി, റഫീഖ് കൈപ്പമംഗലം, ജലീൽ കടവ്, റഷീദ് പട്ടിശേരി, ഹക്കീം തിരുവേഗപ്പുറ, ഇ. ടി. മുഹമ്മദ് ബഷീർ, ഐ പി അബ്ബാസ് എന്നിവർ സംസാരിച്ചു. സെക്രട്ടറി മുഹമ്മദ് കല്ലൻ സ്വാഗതവും ട്രഷറർ ലത്തീഫ് കടവല്ലൂർ നന്ദിയും പറഞ്ഞു.