ADVERTISEMENT

റിയാദ് ∙ ഹജ് സീസണിൽ ചൂട് കുറയ്ക്കാനുള്ള പദ്ധതിയുമായി സൗദി അറേബ്യ. പദ്ധതി പ്രാഥമിക ഘട്ടത്തിലെന്ന് കാലാവസ്ഥാ കേന്ദ്രം. ക്ലൗഡ് സീഡിങ് വിമാനങ്ങൾ വഴി ത്വാഇഫിലെ മേഘങ്ങളെ മക്കയിലേക്ക് എത്തിക്കും. ചൂടുള്ള പ്രദേശങ്ങളിൽ ആവശ്യാനുസരണം മഴ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി മഴ മേഘങ്ങളെ കൃത്രിമമായി സൃഷ്ടിക്കുകയാണ് ചെയ്യുക.

റീജനൽ ക്ലൗഡ് സീഡിങ്‌ പ്രോഗ്രാം എന്ന പേരിൽ സൗദിയിൽ മഴ വർധിപ്പിക്കാൻ നേരത്തെ തുടക്കമിട്ടിരുന്നു. ഇതേ സാങ്കേതിക വിദ്യ ഉപയോഗിച്ച് തണുപ്പുള്ള പ്രദേശങ്ങളിലെ മഴ മേഘങ്ങളെ മറ്റിടങ്ങളിലേക്ക് എത്തിക്കാനാകുമോ എന്നും കാലാവസ്ഥാ കേന്ദ്രം പരിശോധിക്കുന്നുണ്ട്.

വിമാനങ്ങളുപയോഗിച്ച് മേഘങ്ങളെ ചൂടുള്ള പ്രദേശങ്ങളിലേക്കെത്തിച്ചാണ് ഇത് സാധ്യമാക്കുന്നത്. രാജ്യത്തെ കാലാവസ്ഥ മെച്ചപ്പെടുത്താനുള്ള ഗവേഷണങ്ങളുടെ ഭാഗമായാണ് പുതിയ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. എന്നാൽ എത്രമാത്രം ഇത് പ്രായോഗികമാകുമെന്ന് അറിയില്ലെന്നും കാലാവസ്ഥാ കേന്ദ്രം പറഞ്ഞു.

English Summary:

Saudi Arabia Plans to Reduce Heat During Hajj Season

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com