തിരുവനന്തപുരം എൻജിനീയറിങ് കോളജ് അലുമ്നൈ വാർഷികം ആഘോഷിച്ചു
Mail This Article
×
അബുദാബി ∙ തിരുവനന്തപുരം എൻജിനീയറിങ് കോളജ് അലുമ്നൈ യുഎഇ ചാപ്റ്റർ (സീറ്റ യുഎഇ) വാർഷികം സ്മൃതി 2024 ആഘോഷിച്ചു. മുൻ സംസ്ഥാന ചീഫ് സെക്രട്ടറിയും കവിയുമായ കെ. ജയകുമാർ ഉദ്ഘാടനം ചെയ്തു. സുധീർകുമാർ മുഥ്യാതിഥിയായിരുന്നു. സീറ്റ യുഎഇ പ്രസിഡന്റ് സജി പി. ഉമ്മൻ അധ്യക്ഷത വഹിച്ചു. എ.എസ്. ദീപു, അജിത്ത്കുമാര്‍, സത്യനാഥ് , സെക്രട്ടറി സഞ്ജന ജയകൃഷ്ണൻ, ട്രഷറർ അബ്ദുൽ ജലീൽ എന്നിവർ പ്രസംഗിച്ചു. ജോയിന്റ് സെക്രട്ടറി ബിജു തോമസ്, ജോയിന്റ് ട്രഷറർ ഷബീർ അലി എന്നിവർ സംബന്ധിച്ചു.
കലാപരിപാടികൾക്ക് ധന്യ ജയകൃഷ്ണൻ, പ്രേംശങ്കർ, ഹരികൃഷ്ണൻ, പെപ്സിലാൽ, ഷിബു വർഗീസ്, നസറുൽ ഇസ്ലാം, വിജേഷ് വിജയൻ, പ്രമോദ് എന്നിവർ നേതൃത്വം നൽകി. ‘മോളിവുഡ് വൈബ്സ്’ വേറിട്ട അനുഭവമായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.