ADVERTISEMENT

അബുദാബി ∙ നമ്മുടെ ഹരിതഭൂമി എന്ന പ്രമേയത്തിലുള്ള അബുദാബി സിറ്റി മുനിസിപ്പാലിറ്റിയുടെ ക്യാംപെയ്നിന്റെ ഭാഗമായി കോർണിഷിൽ വൃക്ഷത്തൈകളും പൂച്ചെടികളും നട്ടുപിടിപ്പിച്ചു. ഹരിത ഇടങ്ങൾ വർധിപ്പിച്ച് നഗരത്തിന്റെ സൗന്ദര്യം കൂട്ടുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണം, കാർബൺ ബഹിർഗമനം കുറയ്ക്കൽ, കൃഷി വ്യാപകമാക്കൽ എന്നീ കാര്യങ്ങളിൽ വിദ്യാർഥികളെ ബോധവൽക്കരിക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം. ഖലീഫ സിറ്റിയിലെ ഇന്റർനാഷനൽ കമ്യൂണിറ്റി സ്‌കൂളുമായി സഹകരിച്ചായിരുന്നു പദ്ധതി. എമിറേറ്റിനെ ഹരിതാഭമാക്കാനും കൃഷി പ്രോത്സാഹിപ്പിക്കാനും ഒട്ടേറെ പരിപാടികളാണ് നഗരസഭ നടത്തിവരുന്നത്.

English Summary:

Abu Dhabi City Municipality's campaign - Saplings and flowering plants were planted on the Corniche

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com