ADVERTISEMENT

ജിദ്ദ ∙ 105 പുതിയ വിമാനങ്ങൾ വാങ്ങുന്നതിന് സൗദിയ എയർബസുമായി 12 ബില്യൻ ഡോളറിന്‍റെ കരാറുമായി സൗദിയ. റിയാദിൽ നടക്കുന്ന ഫ്യൂച്ചർ ഏവിയേഷൻ ഫോറത്തിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. നേരത്തെ വാങ്ങാൻ തീരുമാനിച്ച 80 വിമാനങ്ങൾക്ക് പുറമെയാണ് പുതിയ 105 എണ്ണം വാങ്ങാനുള്ള കരാർ.

105 നാരോബോഡി ജെറ്റുകളാണ് വാങ്ങുന്നത്. സൗദിയുടെ 80 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടപാടാണ് ഈ കരാർ. 180 ലധികം പുതിയ വിമാനങ്ങൾ തങ്ങൾക്ക് ആവശ്യമുണ്ടെന്നും, എന്നാൽ 2032ന് മുൻപ് നൽകാൻ വിമാന നിർമാണ കമ്പനിക്ക് സാധിക്കാത്തതിനാലാണ് എണ്ണം കുറച്ചതെന്നും സൗദി എയർലൈൻസ് അധികൃതർ വ്യക്തമാക്കി. ഓർഡർ ചെയ്ത വിമാനങ്ങൾ 2026 മുതൽ സൗദിയിൽ എത്തി തുടങ്ങും.

English Summary:

Saudi Arabia's Saudia will buy 105 Airbus planes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com