ADVERTISEMENT

കുവൈത്ത് സിറ്റി ∙ അവധിക്കു ശേഷം കുവൈത്തിൽ ജോലി സ്ഥലത്തേക്കു മടങ്ങിയ ആൾ വിമാനത്താവളത്തിൽ കുഴഞ്ഞു വീണു മരിച്ചു. പാമ്പാക്കുട പള്ളിപ്പറമ്പിൽ പി. വൈ. ജോണി (56) ആണു കുവൈത്ത് വിമാനത്താവളത്തിൽ കുഴഞ്ഞു വീണത്. 

തിങ്കളാഴ്ചയായിരുന്നു സംഭവം. കുവൈത്തിൽ കമ്പനിയിൽ ജോലിക്കാരനാണു ജോണി. കുടുംബവും അവിടെയാണ്. വിമാനത്താവളത്തിൽ പരിശോധനയ്ക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. മൃതദേഹം ഇന്നു നാട്ടിൽ എത്തിക്കും. സംസ്കാരം നാളെ ഒന്നിന് പാമ്പാക്കുട സെന്റ് പോൾസ് സിഎസ്ഐ പള്ളിയിൽ. ഭാര്യ: അനു. മകൻ: ഡാനി.

English Summary:

Malayali collapses and dies at Kuwait airport

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com