ADVERTISEMENT

മസ്‌കത്ത് ∙ ഇൻകാസ് ഒമാൻ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധിയുടെ 33–ാം രക്തസാക്ഷിത്വദിനം ആചരിച്ചു.  ഇൻകാസ് ദേശീയ കമ്മിറ്റി പ്രസിഡന്റ് അഡ്വ. എം. കെ. പ്രസാദ് അനുസ്മരണ പ്രഭാഷണം നടത്തി. അറ്റാച്ച്ഡ് പ്രസിഡന്റ് നിയാസ് ചെണ്ടയാട്, വർക്കിങ് പ്രസിഡന്റുമാരായ സലീം മുതുവമ്മേൽ, മാത്യു മെഴുവേലി എന്നിവർ സംസാരിച്ചു.

ഇൻകാസ് ഒമാൻ ജനറൽ സെക്രട്ടറി മണികണ്ഠൻ കോതോട്ട് യോഗത്തിന് സ്വാഗതവും, ട്രഷറർ സജി ചങ്ങനാശ്ശേരി നന്ദിയും പറഞ്ഞു. ഇൻകാസ് നേതാക്കളായ വിജയൻ തൃശ്ശൂർ, മറിയാമ്മ തോമസ്, റിലിൻ മാത്യു, അജ്മൽ മാമ്പ്ര, ഷിജു റഹ്മാൻ, റോബിൻ മാത്യു തുടങ്ങിയവർ അനുസ്മരണ യോഗത്തിൽ സംബന്ധിച്ചു.

English Summary:

Rajiv Gandhi Martyr's Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com