ADVERTISEMENT

ദുബായ് ∙ യുഎഇ പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ച ദുബായ് കെയേഴ്സുമായി  അറയ്ക്കൽ ഗോൾഡ് & ഡയമണ്ട്സ് കൈകോർക്കുന്നു. ഇതിന്റെ ഭാഗമായി അറയ്ക്കൽ ജ്വല്ലറിയുടെ ശാഖകളിൽ നടക്കുന്ന വിൽപനയുടെ നിശ്ചിത ശതമാനം ദുബായ് കെയേഴ്സ് ആഗോളതലത്തിൽ നടപ്പാക്കുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് കൈമാറും. ലോകമെമ്പാടുമുള്ള നിരാലംബരായ കുട്ടികൾക്കും യുവാക്കൾക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസമെത്തിക്കാൻ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റീവ് നേതൃത്വം നൽകുന്ന പദ്ധതിയാണ് ദുബായ് കെയേഴ്സ്.

സ്ഥാപനം മുറുകെ പിടിക്കുന്ന സാമൂഹിക പ്രതിബന്ധതയുടെ ഭാഗമായാണ് സമൂഹത്തിന്റെ ഉന്നമനത്തിന് കൈത്താങ്ങാകാൻ തീരുമാനിച്ചതെന്ന് അറയ്ക്കൽ ചെയർമാൻ സി.പി. തൻവീർ പറഞ്ഞു.  60 വികസ്വര രാജ്യങ്ങളിലെ 24 ദശലക്ഷം പേരിലേയ്ക്ക് വിദ്യാഭ്യാസ സഹായമെത്തിക്കാൻ ദുബായ് കെയേഴ്സിന് ഇതുവരെ കഴിഞ്ഞിട്ടുണ്ട്. നിരാലംബരായ കുട്ടികൾക്ക് വിദ്യാഭ്യാസവും വളർച്ചയും എത്തിക്കുക എന്ന ലക്ഷ്യത്തിലേയ്ക്ക് ഒന്നിച്ച് മുന്നേറാൻ അറയ്ക്കലുമായി സഹരിക്കുന്നത് ആവേശകരമാണെന്ന് ദുബായ് കെയേഴ്സ് പാർട്ണർഷിപ്പ് വിഭാഗം ഡയറക്ടർ അമൽ അൽ റദ പറഞ്ഞു.

English Summary:

Arakkal Gold and Diamonds collaborates with Dubai Cares

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com