വൈഎംസിഎ ഷാർജ അക്കാദമിക് അവാർഡ് വിതരണം

Mail This Article
×
ഷാർജ ∙ വൈഎംസിഎ ഷാർജയുടെ പ്രവർത്തനോദ്ഘാടനവും 180ാമത് സ്ഥാപകദിനവും അക്കാദമിക് അവാർഡ് വിതരണവും നടത്തി. പ്രസിഡന്റ് അലക്സ് വർഗീസിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി ഷാർജ കെസിസി പ്രസിഡന്റും സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവക വികാരിയുമായ ഫിലിപ്പ് എം. സാമുവേൽ കോർ എപ്പിസ്കോപ്പ, ഷാർജ ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ വികാരി കുര്യൻ സാം വർഗീസ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. നിതിൻ ജിയോ ബിജി എൻ. തോമസ്, ബിജോ കളീക്കൽ, ജോൺ ഫിലിപ്പ്, രാജീവ് ഏബ്രഹാം, ജോൺ മാത്യു, ലിജു ഫിലിപ് തോമസ് എന്നിവർ പ്രസംഗിച്ചു. അക്കാദമിക് തലത്തിൽ മികച്ച വിജയം നേടിയ കുട്ടികളെ ആദരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.
English Summary:
YMCA Sharjah Academic Award Distribution
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.