ഓർമ സാഹിത്യോത്സവത്തിന് സമാപനം

Mail This Article
×
ദുബായ് ∙ ജനത്തിന്റെ അവകാശങ്ങൾ കവർന്നെടുക്കുന്ന അധികാര വർഗത്തിന്റെ ധിക്കാരം അധികനാൾ തുടരാനാവില്ലെന്നും അതിനെതിരായ ചെറുത്തുനിൽപ് ലോകമെങ്ങും അനുദിനം ശക്തിപ്പെടുകയാണെന്നും എം.എ. ബേബി. ഓർമ സാഹിത്യോത്സവം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാഹിത്യോത്സവത്തിൽ 12 സെഷനുകളിലായി 70ലേറെ പാനലിസ്റ്റുകൾ പങ്കെടുത്തു. മീഡിയ കോൺക്ലേവിന് മാധ്യമപ്രവർത്തകൻ കെ.ജെ. ജേക്കബ് നേതൃത്വം നൽകി. കലാകാരനും ശിൽപിയുമായ നിസാർ ഇബ്രാഹിമിന്റെ നേതൃത്വത്തിൽ ഗിൽഡിലെ ചിത്രകാരൻമാരുടെ ലൈവ് പെയ്ന്റിങും നടന്നു.
English Summary:
Orma Sahityolsavam concluded
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.