ADVERTISEMENT

ശത്രുവിനെ സ്നേഹിക്കാൻ ചൊന്നതാരെന്നറിയുമോ?

ശതകോടികളിലൊരുദേവനതേശുമാത്രമെന്നറിയുമോ?

സ്നേഹിക്കേണമെന്തിനെൻ ശത്രുവിനെ, പകരം ഞാൻ

സംഹരിക്കയല്ലേ വേണ്ടതു മാലോകരെ ചൊല്ലുക ഉത്തരം?

ഒരായിരം ചോദ്യങ്ങളെൻ മുമ്പിലൊരു മുഴു ചിഹ്നമായി

ഒരുമിച്ചു നിന്ന് കൂക്കിവിളിക്കുംപോലെൻ മനസ്സതിൽ

ചിലന്തിവലച്ചുരുളഴിച്ചു കുരുങ്ങി നിസ്സഹായനായി....

ചിതറിയ ചിന്തകളെ തളക്കുവാൻ വൃഥാ ശ്രമിക്കവേ....

ഓടിയെത്തിയൊരു ദൈവ വചനം "മേശയൊരുക്കാം

ഒരിക്കൽ നിൻ ശത്രുവിൻ മുമ്പാകെ, നിർത്താം തല

ഉയർത്തി, നാണം കെടുത്താതെ നിന്നെയും നിൻ

ഉദാത്തമാം തത്വ സംഹിതകളും, കൂട്ടുകാരെയും."

പകരം നീ നൽകുമോ നിൻ മേശയിൽ നിന്നുമവന്

പതിവായാഹാരമാളവിലധികം തികയുവോളവും  

ഇല്ലെങ്കിൽ നീയോഗ്യനല്ലെൻ മേശയിൽ ഭക്ഷിക്കുവാൻ

ഇനിയെങ്കിലും മനസിലാക്കുക കപട ഭക്തിക്കാരാ...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com