ADVERTISEMENT

മലയാളിയുടെ സാംസ്കാരികതയുടെ മകുടോദാഹരണങ്ങളിൽ ഒന്നായി നിലനിന്നിരുന്ന ഒന്നായിരുന്നു കവലകൾ . കേരളം സമ്പന്നതയുടെ ചുവട് പിടിച്ച് മുന്നേറുന്നതിന്റെ കാഴ്ചയാണ് അന്യം നിന്നു പോകുന്ന ഗ്രാമീണകവലകൾ . 

വൈകിട്ട് ആറിനു ശേഷം എട്ട് മണിവരെയെങ്കിലും ആളുകൾ തിങ്ങിനിറഞ്ഞ കവലകൾ ഇന്നു ശ്മശാന മൂകതയെ നേരിടുകയാണ് . സാമൂഹ്യ സഹവർത്തിത്തം നഷ്ടപ്പെട്ടു തുടങ്ങിയില്ലേ? , ഡിജിറ്റൽ യുഗം ആപത്കരമാം വിധം കടന്നുകയറിയപ്പോൾ പലരും ഡിജിറ്റൽ ആയി മാറി . മനുഷ്യന്റെ മണം അടിച്ചാൽ അലർജി ആയി മാറി.....

മക്കൾ സമ്പന്നതയുടെ കൊട്ടാരം പണിയുമ്പോൾ മാതാപിതാക്കൾ നിശബ്ദരായി പോയി എന്നുള്ളത് സുഖത്തിൽ അഭിരമിക്കാനുള്ള അവരുടെ മോഹങ്ങൾ കൊണ്ടായിരുന്നു എന്നുള്ളത് എടുത്ത് പറയേണ്ട ഒന്നാണ് .

“ചക്ഷു ശ്രവണ ഗളസ്ഥമാം ദർദ്ദുരം ഭക്ഷണത്തിനപേക്ഷിക്കുന്നതു പോലെ 

കാലാഹിനാം പരിഗ്രസ്തമാം ലോകവും ആലോല ചേതസ്സാ ഭോഗങ്ങൾ തേടുന്നു “

ആധുനിക സൗകര്യങ്ങളോടും പട്ടണത്തിന്റെ പുറമോടിയിലേക്കും അറിയാതെ വീണുപോയപ്പോൾ നാട്ടിലെ നന്മയുള്ള സാധാരണ മനുഷ്യരുടെ മണം ശ്വസിക്കാൻ മറന്നു എന്നുള്ളത് സ്വയം വിഷവായു ശ്വസിച്ചുകൊണ്ട് സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തുന്നതു പോലെയാണ് .

സാംസ്‌കാരിക സംഘടനകൾ ഗ്രാമീണ വായനശാലകൾ തുടങ്ങിയവയ്ക്ക് വലിയൊരു പ്രാധാന്യം നൽകി യുവ തലമുറയെ പണത്തിന്റെയും മറ്റിതര സുഖത്തിന്റെയും പുറകെ പായാതിരിക്കാനുള്ള പ്രവർത്തനങ്ങൾക്ക് മുൻ‌തൂക്കം നൽകി ഗ്രാമങ്ങളെ ഗ്രാമങ്ങളായി നിർത്തി നന്മയെ നിലനിർത്തുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com