ADVERTISEMENT

മുഖമെഴുത്തിൽ മറച്ചു

മനസ്സിലെ വിങ്ങൽ 

കരിമഷിക്കണ്ണുകളിൽ

കണ്ണീരൊളിപ്പിച്ചു 

ശിരസ്സു പകുത്തേകി 

സൂര്യനും ചന്ദ്രനും 

കുഞ്ചലം പിടിപ്പിച്ചു 

മെടഞ്ഞിട്ട മുടിയിൽ 

ചിലങ്കകൾ ചേർത്തുകെട്ടി 

ചടുല താളത്തിനായ്

അംഗാഭരണങ്ങളാലലംകൃത

മെയ്‌വഴക്കമുള്ളൊരീ നർത്തകി......

 

മനം നിറയെ ചുവടുകൾ 

മാനം നിറയെ  മുദ്രകൾ

വദനത്തിലാലസ്യഭാവങ്ങൾ 

എറിയുന്ന കനലിൽ  നടനം തുടങ്ങി 

വിരിയുന്ന വിരലിൽ  മുദ്രകളുലാവി 

പദങ്ങളറിഞ്ഞില്ല പൊള്ളൽ 

താളം പുണർന്നവൾ ലയലാസ്യമാടി....

 

ചിലങ്ക പൊട്ടി അടരുന്നതറിയാതെ 

ചുവടുകൾ ഇടറുന്നതറിയാതെ 

ജ്വാലകൾ കൈ നീട്ടി മേനി പുണരുന്നതറിയാതെ 

അണയാതെ ആളിപ്പടരുന്ന കനലിൽ 

സീൽകാരമുതിരുന്നതറിയാതെ

രാഗതാളങ്ങളിൽ ലയിച്ചാനന്ദതാണ്ഡവമാടി....

 

മുഖത്തെഴുത്തലിയുന്നു 

കരിമഷിയാകെപ്പടരുന്നു 

അംഗാഭരണങ്ങൾ ചിതറുന്നു 

മുടിക്കാടിലഗ്നി പടരുന്നു....

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com