sections
MORE

നരൻ

SHARE

തുറന്നിട്ട ജനൽപാളിയിലൂടെ സൂര്യൻ തീക്ഷ്ണമായി കണ്ണുരുട്ടിയതിന് ശേഷമാണ് അവരുടെ റൂമിലെ മൂന്നുപേരുമുണർന്നത്. അവധിയുടെ അലസതയിൽ നീന്തുകയായിരുന്നു അവർ. കഴിഞ്ഞ രാത്രിയിൽ കുടിച്ചുതീർത്ത വോഡ്ക്കയുടേയും റമ്മിന്റെയും വിസ്‌ക്കിയുടേയും കാലിക്കുപ്പികൾ ജനലരികെ സൂര്യവെളിച്ചമേറ്റ് വ്യത്യസ്ഥ നിറങ്ങളിൽ പ്രകാശലോകം സൃഷ്ടിച്ചുകൊണ്ടിരുന്നു . ഡാനിയാണ് ആദ്യമുണർന്നത് , രാത്രിയിൽ കഴിച്ച് അലസമായി ടേബിളിലിട്ട ചിക്കൻ ഫ്രൈയുടെ അവശിഷ്ടങ്ങളിൽ ഈച്ചയും ഉറുമ്പുകളും വട്ടം കൂടിയതാണ് അവൻ കണികണ്ടത്, സൂപ്പർ ;  ഇന്നെങ്കിലും  മുണ്ടില്ലാതെ കൂർക്കം വലിച്ചുറങ്ങുന്ന ജെയ്‌സണെ കണി കാണേണ്ടി വന്നില്ലല്ലോ എന്നവൻ ആത്മഗതം ചെയ്തു!!     

        

ചുവരിൽ നിഴൽ തീർത്ത ചിത്രങ്ങളിലേക്ക് കണ്ണും നട്ടുകൊണ്ടാണ് ഷാജി എഴുന്നേറ്റിരുന്നത്.  '' അളിയോ , ഇന്ന് ഉച്ച ഭക്ഷണം നരനിലാക്കിയാലോ ? '' - ഷാജി ചോദിച്ചു .

''എവിടുന്നാക്കിയാലും കുഴപ്പില്ല , ഇന്നലെ വോഡ്ക്ക എനിക്ക് രണ്ട് പെഗ്ഗെ കിട്ടിയിട്ടൊള്ളൂ, ബാക്കി മുഴുവൻ നിങ്ങൾ രണ്ട് പേരുമാണ് മോന്തിയത് . പലിശയടക്കി ഒരു ഫുൾ വോഡ്ക്കയോ ജോണി വാക്കറോ എനിക്കിന്നു കിട്ടിയേ തീരൂ’’ - ഡാനി പറഞ്ഞു .

 ‘’അളിയോ  അതൊക്കെ നമുക്ക് പരിഹരിക്കാം. ഉച്ച ഭക്ഷണത്തിന്  നരനിൽ തന്നേ പോകാം, ഷാജി പറഞ്ഞ മാംസം കഴിക്കണം. ജീവിതത്തിലെ വലിയമോഹമാണത് !!’’ - ജൈസൺ മറുപടിയെന്നോണം പറഞ്ഞു.‘’അളിയോ അത് കഴിച്ചില്ലെങ്കിൽ ലൈഫ്  വെയ്സ്റ്റാണ്! ഞാൻ പലപ്പോഴായി പത്ത് തവണയിലേറെ കഴിച്ചിട്ടുണ്ട് . ഫ്രൈ ചെയ്ത ‘തയ്’ പീസ് കഴിക്കണം അതിന്റെ ഒരു രുചി ഭൂമിയിൽ മറ്റൊന്നിനുമില്ല. ചിക്കനും, ട്യൂണ ഫ്രൈയും, മാനിറച്ചിയുമൊന്നും അതിന്റെ ഏഴയലത്ത് പോലും എത്തില്ല ! ഞാൻ ആദ്യമായി കഴിച്ചത് യൂറോപ്പിൽ പോയ സമയത്താണ്’’ . ആർത്തി മൂത്ത്  വായ നിറഞ്ഞെങ്കിലും ഷാജി  പറഞ്ഞൊപ്പിച്ചു. 

''എത്ര തെമ്മാടിയാണെങ്കിലും ശരി, മനുഷ്യ മാംസം കഴിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല'' - ഡാനി അവയോടെല്ലാം വിയോജിച്ച് കൊണ്ട് പറഞ്ഞുവെച്ചു.

''നീ ഒരു തവണയെങ്കിലും കഴിച്ചിട്ട് പറയൂ, അല്ലാതെ കാടടച്ച് വെടിവെക്കല്ലേ. ഒരു സ്പീഷിസ് എന്ന നിലയിൽ കാണൂ ഇതിനെ, മനുഷ്യൻ ബാക്കി ജീവികളെയൊക്കെ കഴിക്കുന്നുണ്ടല്ലോ ? ആ ജീവികളേക്കാളുമൊക്കെ വൃത്തി മനുഷ്യനില്ലേ ? പിന്നെ എന്താണവന്റെ മാംസത്തിന് മാത്രം കുഴപ്പം? '' - ഷാജി ചോദിച്ചു. അതിൽ നൈതികതയുടെയും മാനവികതയുടേയും ചില കുഴപ്പങ്ങളുണ്ടെന്ന് ഡാനി വാദിച്ചു .

 ‘’മറ്റു ജീവികളുടെ കാര്യത്തിലൊന്നുമില്ലാത്ത ഒരു നൈതികത മനുഷ്യന്റെ കാര്യത്തിൽ മാത്രം ഉന്നയിക്കുന്നത് ശരിയല്ല’’ എന്നു  ഷാജി . 

‘’ഒരാൾ സ്വയം സന്നദ്ധനായി തന്റെ മരണ ശേഷം മാംസം ആവശ്യക്കാർ കഴിക്കട്ടേ എന്ന് എഴുതി ഒപ്പിട്ട് ഹോട്ടലിൽ നിന്നും ലഭിക്കുന്ന കാശ് വല്ല ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും വേണ്ടി വല്ല സ്ഥാപനങ്ങളുടെ പേരിലും എഴുതി വെക്കുന്നതിന് എന്താണ് കുഴപ്പം ? ഇന്ന് ശവമടക്ക് ചടങ്ങ്  തന്നെ വളരെയേറെ ചെലവേറിയതാണ് . പലർക്കും  അതൊന്നും താങ്ങാനാവില്ല! മാത്രമല്ല പലയിടങ്ങളിലും ശവമടക്കാൻ ഭൂമിയും സ്ഥലവും ലഭിക്കുന്നുമില്ല. മൃതദേഹം ദഹിപ്പിക്കുന്നത് കൊണ്ട് പല രീതിയിലുള്ള പാരിസ്ഥിതിക പ്രശ്നങ്ങളുമുണ്ട്. ഇവയിൽ നിന്നെല്ലാമുള്ള ഒരു മോചനമാണ് ഇവ മെനുവിൽ ഉൾപ്പെടുത്തുന്നതിലൂടെ സാധ്യമാകുന്നത്!!'' ഷാജി തുടർന്നു.

മറുപടിയായി ഡാനി  പറഞ്ഞു ‘’ഇതെല്ലാം ഒരു രീതിയിലുള്ള കാട്ടാളത്തമാണ്’’. 

‘’കാട്ടാളത്തവും നാട്ടാളത്തവും തമ്മിൽ വലിയ മാറ്റമൊന്നുമില്ല കാട്ടാളത്തമെന്ന് നിങ്ങൾ പറയുന്ന പലതും നാട്ടാളത്വത്തിൽ ഭംഗിയുള്ള പേരുകളിൽ എല്ലാ നാഗരികതകളിലും നിലനിൽക്കുന്നുണ്ട്! വിവാഹം കഴിക്കാതെ തന്നെ ഒരുമിച്ചു ജീവിക്കുകയും തോന്നുമ്പോൾ വളരെ സ്വാതന്ത്ര്യത്തോടെ വേർപിരിയുകയും ചെയ്യുന്നതിനെ നിങ്ങൾ നാഗരികതയിൽ നല്ലഭാഷയിൽ എന്തോ പേരിട്ട്  വിളിക്കാറില്ലേ? ഇത് എത്രയോ നൂറ്റാണ്ട് മുൻപേ കാട്ടിൽ നില നിൽക്കുന്ന ഒന്നാണ് . വൈകാതെ അങ്ങനെ ഓരോന്നും കാടിറങ്ങി നാട്ടിലെത്തും’’ !! – ഷാജി പറഞ്ഞു. 

കുളിച്ച് വൃത്തിയായി നല്ല വസ്ത്രം ധരിച്ച് അവർ ടൗണിലെ ഹോട്ടൽ നരനിലെത്തി. വി ഐ പി കളും സെലബ്രിറ്റികളും രാഷ്ട്രീയക്കാരും അവിടുത്തെ സ്‌ഥിരം സന്ദർശകരാണ്. 

അവർ സെക്കൻറ് ഫ്ലോറിലെ മങ്ങിയ വെളിച്ചമുള്ള ശീദീകരിച്ച മുറിയിലിരുന്നു. പരിചാരകൻ വന്നു - ''നിങ്ങൾക്കെന്താണ് കഴിക്കാൻ വേണ്ടതെന്ന് ചോദിച്ചു '' .

''നന്നായി തണുത്ത വോഡ്ക്ക ഒരെണ്ണം'' - ഡാനി പറഞ്ഞു .

'നല്ലത് ' ഒരെണ്ണമുണ്ടോ ? - ഷാജി ചോദിച്ചു .

വെയ്റ്റർ : ''താങ്കൾ ചോദിച്ചാൽ ഇല്ല എന്നുപറയാൻ ഞങ്ങൾക്കാവില്ലല്ലോ സർ, ഇന്ന് കൂടുതൽ ഫ്ലഷ് പ്രിപ്പേർ ചെയ്തിട്ടുണ്ട് . പുരുനരൻ , നാരീനരൻ എല്ലാമുണ്ട് !! നല്ല ഇളം ഫ്ലഷ് ആണ് . ഞാൻ അവളുടെ ചിത്രം നിങ്ങളെ കാണിക്കാം ''.   എനിക്ക് നാരീ നരനിൽ നിന്നും മതി, നല്ല ‘തയ്’  ഫ്രൈ. ഇവന് ചെറിയ പീസ് വല്ലതും എടുക്കൂ കക്ഷി ആദ്യമായിട്ടാണ് - ജെയ്‌സണെ ചൂണ്ടി ഷാജി പറഞ്ഞു .

''അങ്ങനെയെങ്കിൽ തലച്ചോർ ഫ്രൈ ചെയ്തതെടുക്കാം ,സ്വൽപ്പം അധികം കുരുമുളക് പൊടി കൂടി ചേർക്കാം, തുടക്കക്കാർക്ക് അതാണ് നല്ലത്''  -  വെയ്റ്റർ കൂട്ടിച്ചേർത്തു .

''നിങ്ങൾക്ക് കഴിക്കാൻ എന്താണ് വേണ്ടത്'' ? - വെയ്റ്റർ ഡാനിയോട് ചോദിച്ചു .ആ മദ്യപാനിക്ക് 'നോൺ നരൻ' ഫ്രൈ വല്ലതുമെടുത്തോളൂ '' - മറുപടിയെന്നോണം ഷാജി പറഞ്ഞു .

വെയ്റ്റർ നരനും  നോൺ നരനുമൊക്കെയായി ടേബിൾ നിറച്ചു!

ഷാജി ആർത്തിയോടെ ആസ്വദിച്ച് കഴിച്ചുകൊണ്ടിരുന്നു. ജെയ്സൺ കഴിച്ചു തുടങ്ങുമ്പോൾ തുടക്കക്കാരന്റെ ആധിയുണ്ടായിരുന്നെങ്കിലും  പിന്നീട് അവൻ ആർത്തിയോടെ കഴിച്ചുകൊണ്ടിരുന്നു. മദ്യ ലഹരിയിലാണെങ്കിലും ഡാനിക്ക് അവർ കഴിക്കുന്നത് കണ്ടപ്പോൾ അറപ്പാണ് തോന്നിയത്. ദേഹത്ത് മുറിവിൽ ഉണക്കം വരുബോഴുണ്ടാകുന്ന രക്തവും ചലവും ചേർന്ന ‘പൊറ്റയാണ്‘ ഡാനിക്ക് ഓർമ്മ വന്നത് !! അവരുടെ ശീതീകരിച്ച മുറിയിൽ മങ്ങിയ വെളിച്ചത്തിൻറെ പശ്ചാത്തലത്തിൽ കാബറെ സംഗീതം രാവിന്റെ വിവിധ ഭാവങ്ങളെ ചിത്രീകരിക്കുന്നുണ്ടായിരുന്നു.

കഴിച്ച് കഴിയാറായപ്പോൾ വെയ്റ്റർ വന്നു ചോദിച്ചു - '' ഇനിയെന്തെങ്കിലും വേണോ'' ? എന്നിട്ട് ആ ഫോട്ടോ കാണിച്ച് വെയ്റ്റർ ജൈസണോട് ചോദിച്ചു ''ഇവളുടെ ഈ ക്രിസ്റ്റൽ കണ്ണുകൾ ചൂഴ്ന്ന് പൊരിച്ചതുണ്ട് എടുക്കട്ടേ ''?

ഷാജി ആർത്തിയോടെ പറഞ്ഞു '' ഒരെണ്ണം എനിക്കെടുത്തോളൂ '' ! അങ്ങനെ അവൻ ഏന്തിവലിഞ്ഞ് വെയ്റ്ററുടെ കയ്യിലുള്ള ചിത്രത്തിലേക്ക് നോക്കി, ചിത്രം കണ്ട അവൻ സ്ഥപ്തനായി !!

പുറത്ത് ജ്വലിക്കുന്ന സൂര്യൻ അപ്പാടെ അവൻറെ നെഞ്ചിൻ കൂട്ടിലേക്ക് കയറിയിരുന്നു ! അവന്റെ കൈകൾ വിറക്കാൻ തുടങ്ങി, അവന്റെ ശ്വാസോഛ്വാസം ശീഗ്രഘ ഗതിയിലായി !

ടേബിളിലെ ഒഴിഞ്ഞ വോഡ്ക്കയുടെ കുപ്പിയുടച്ച് അവൻ വെയ്റ്ററുടെ മുഖം മാന്തിപ്പൊളിച്ചു . അയാളുടെ വയർ കുത്തിക്കീറി കരൾ പറിച്ച് കടിച്ച് ചവച്ചു !! എൻ്റെ പെങ്ങൾ .....  എൻ്റെ  അനിയത്തി നിങ്ങളുടെ മെനുവിൽ ...  അവൻ അലറിക്കൊണ്ടിരുന്നു !! അവൻ തെരുവിലേക്കിറങ്ങി കണ്ണിൽ കണ്ടവരെയെല്ലാം കടിച്ചു കീറി !! എന്റെ അനിയത്തി ....

എന്റെയനിയത്തിയെ കൊന്ന് വേവിച്ചത് നീയാണെന്നലമുറയിട്ടു ...  അവന് നരഭ്രാന്തു ബാധിച്ചു . ഓരോ പച്ചക്കരളും പറിച്ചെടുത്ത് ചവച്ചിറക്കി അവൻ നാരദത്വത്തിന്റെ ഇരുട്ടിലേക്ക് നടന്നു നീങ്ങി !!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN MY CREATIVES
SHOW MORE
FROM ONMANORAMA