ADVERTISEMENT

ക്ണീം...ക്ണിം...ക്ണിം ...ക്ണിം ..
മണിയടി...മണിയടി...മണിയടി...
കയ്യിലെടുത്തു കാതോടു ചേർത്തു ചോദിച്ചു
ഹലോ...ആരാണു..ഹലോ...ആരാണു...

മൊബൈലിൻ വെള്ളിത്തിരയിൽ
മിന്നി തെളിഞ്ഞാ പുമൊഴി
മന്ദസ്‌മിതം ചൊരിയുമാവദനം
തേനൂറും പാലൊളി ദലമർമ്മരങ്ങൾ

എൻ കണ്ണിനും കാതിനും കുളിർമഴയായി
തേന്മഴയായ് ഇതാ എൻ ദേവി
ഈ പ്രണയ ദിന സല്ലാപത്തിനായ്
എൻ ചാരത്തു ഹൃത്തടത്തിൽ
കൂടു കൂട്ടാനെത്തി നിൽപ്പിതാ

എൻ തേനേ പാലെ മണി മുത്തേ
സീൽക്കാരനാദമായി നിൻ മാദക മേനിയിൽ
ഒന്നു ഗാഢമായി തഴുകി മുത്തമിട്ടോട്ടെ

നിൻ മാതള തളിർ കുളിർ മേനിയിൽ
കത്തികയറാൻ മോഹമായി...ദാഹമായി...
ഞാനൊന്നു എത്തിപിടിച്ചു ആപാദചൂഡം
നിൻ മാതള കോമള മാന്തളിർ മേനിയാകെ

ഒരുനൂറു ചുടു ചുംബന അനുരാഗ പരാഗ
തേന്മഴ പെരുമഴയൊന്നു വർഷിച്ചോട്ടെ
നിൻ പുഷ്പിതമാം പൂവാടിയിൽ
തേൻ നുകരാനായെത്തും ചിത്രശലഭമായ്

എൻ അനുരാഗ നാഥാ... പ്രേമഗായകാ...
എൻ...വാലെൻറ്റെയിൻ ഈ ദിനം നിനക്കായി
നമുക്കായി ഇതാ എൻ പ്രേമ അനുരാഗ
കവാടങ്ങൾ മലർക്കെ തുറന്നിതാ
കാത്തിരിപ്പൂ ഞാൻ

എന്നുമേ വാലെൻറ്റെയിൻ
ദിനമായിരുന്നെങ്കിലെന്നു മോഹിച്ചു ഞാൻ
ദാഹിച്ചു മോഹിച്ച പ്രണയദിന സ്വപ്‌നങ്ങൾ
സാഷാത്കരിക്കുമെന്ന ആശയോടെ

മൊബൈൽ ഫോൺ വെള്ളിത്തിരയിൽ പരസ്പ്പരം
ഫ്‌ളൈയിങ് കിസ് ചുംബനങ്ങൾ ചുടു ചുംബനങ്ങൾ...
ഹാപ്പി...ഹാപ്പി... സ്വീറ്റി...സ്വീറ്റി...എൻ...വാലെന്റൈൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com