ADVERTISEMENT

പിറന്ന നാടും വീടും വിട്ടകന്ന് 

മരുഭൂമിയിലേക്ക് പോകവേ 

 

വീണു മണ്ണിൽ പല വേളയിലായെൻ  

വിലാപത്തുള്ളികൾ 

 

അകലുന്തോറും മാടി വിളിച്ചു 

മാധുര്യത്തിൻ കിളിനാദം 

 

ഓരോ കാൽവെപ്പിലും അറിഞ്ഞു ഞാൻ 

പിറന്ന  മണ്ണിൻ നറു സ്പർശം 

 

യാത്രയിലെന്നെ നിശബ്ധമാക്കി 

ഹരിതാപത്തിൻ സുഗന്ധം 

 

ഓർമ്മകൾ അയവിറക്കുന്നു 

ചിന്തകൾ പിന്നോട്ടോടുന്നു 

 

മനസ്സിൽ അലയടിക്കുന്നു എൻ കുടുംബ ചിത്രം 

അകലുന്നു എന്നിലെ ഗൃഹാതുരത്വം

 

കാത്തിരിക്കാം ഇനിയൊരു അവധിക്കായി 

നാളുകൾ എണ്ണിത്തീർത്ത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com