അധികാരം
Mail This Article
×
ഓടിച്ചു പിടിച്ച് കടിച്ചു കീറി
കൊല്ലുന്ന ‘പുലി’കളാണ് നാമെന്ന്
സ്വയം പുകഴ്ത്താറുണ്ട്.
പ്രാണനും കൊണ്ടോടുമ്പോഴും
‘പാവം പുലികളെന്ന്’
ദയ തോന്നുന്ന ആദ്യനിമിഷമാണ്
മാനുകൾ സ്വയം ഇരകളായി മാറുന്നത്.
കൊല്ലുന്ന പുലികളാണ് തോൽക്കുന്നതും
തോറ്റു കൊടുക്കുന്ന മാനുകളാണ്
ശരിയ്ക്കും ജയിയ്ക്കുന്നതെങ്കിലും.
ആരും താൻ ഇരയായ മാനാണെന്നു
പറഞ്ഞുകേട്ടിട്ടില്ല.
പുലികൾ ചരിത്രത്തിൽ
വാഴ്ത്തപെടുകയും
മാനുകൾ ചരിത്രത്തിൽ
ഇടം നേടാതെ പോകുന്നതും
അങ്ങനെയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.