ADVERTISEMENT

അരിസോണ∙ മാസ്ക് ആണ് താരം എന്നു ഞാൻ പറഞ്ഞെങ്കിലും , കൊറോണ ആണോ എന്നു ചിലപ്പോൾ ചിന്തിച്ചു പോകുന്നു. നമുക്കെല്ലാവർക്കും  അറിയാവുന്നതുപോലെ കൊറോണ മനുഷ്യനെ തോൽപിച്ചുകൊണ്ടു അതിന്റെ ജൈത്ര യാത്ര തുടരുന്നു.  മനുഷ്യന്റെ എല്ലാ കണക്കു കൂട്ടലുകളെയും തെറ്റിച്ചുകൊണ്ട്  കൊറോണ മുന്നോട്ട് പോകുന്നു. ചന്ദ്രനിൽ കൂടുവയ്ക്കാനിരുന്ന  മനുഷ്യൻ ഒന്ന് പുറത്തേക്കു പോകുവാൻ തന്നെ ഭയപ്പെടുന്നു ... ബൈബിളിലെ ഒരു വചനം എന്റെ ഓർമയിൽ വരുന്നു. നീ ചന്ദ്രനിൽ കൂടുവച്ചാലും  നിന്നെ ഞാൻ താഴെ ഇറക്കും.യുക്തിവാദികളും  യുക്തി ഇല്ലാതെ വാദിക്കുന്നവരും പണ്ഡിതനും പാമരനും പണക്കാരും പാവപ്പെട്ടവനും  എല്ലാവരേയും കൊറോണ ഭരിക്കുന്നു. ഇവിടെ അരിസോണയിൽ നിന്നും ഞാൻ ഇതെഴുതുമ്പോൾ അമേരിക്കയിൽ ന്യൂയോർക്കിനെ  പിന്തള്ളി കൊറോണ വൈറസ് രോഗികളുടെ കൃത്യത്തിൽ അരിസോണ ഒന്നാം സ്ഥാനത്തു എത്തി നിൽക്കുന്നു .

37000 രോഗികൾ  ഇന്നത്തെ കണക്കു പ്രകാരം അരിസോണയിൽ  , മാറിക്കോപ്പ  ഡിസ്ട്രിക്ടിൽ മാത്രം. ആകെ ഏതാണ്ട് 63,000  രോഗികൾ ,,,1500 മരണങ്ങൾ. അരിസോണയിലെ മാത്രം. ജൂൺ ഒന്നുമുതൽ അരിസോണയിൽ  മാസ്ക് നിർബന്ധമാക്കി. മാസ്ക് ധരിക്കാത്ത പൊതു ജനത്തിന് 250 ഡോളർ പിഴ. അടുത്ത ആഴ്ച മുതൽ വീണ്ടും രോഗികളുടെ അളവ് കൂടും എന്നാണു വിദഗ്‌ധാഭിപ്രായം .പള്ളികൾ തുറക്കാൻ പ്ലാൻ ഉണ്ടായിരുന്നെങ്കിലും കൊറോണ അതിന്റെ ടൂർ പള്ളികളെയും അമ്പലങ്ങളെയും ലക്ഷ്യമിട്ടാണ് എന്നതിനാൽ തല്ക്കാലം എല്ലാം ഓൺലൈൻ തന്നെ . ചില വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുന്നു , ചില റസ്റ്ററന്റ്സ് dine  ഇൻ അനുവദിക്കുന്നുണ്ട്‌ , എന്നാൽ മാസ്ക് നിർബന്ധം. പല തരത്തിൽ ഉള്ള മാസ്കുകൾ ഉണ്ട് , വിപണിയിൽ. പ്രത്യേകിച്ച് ആശുപത്രികളിൽ. സർജിക്കൽ മാസ്ക് , പ്രോസിജേർ മാസ്ക് , പിന്നെ N 95  , മാസ്ക് , കോവിഡ്  രോഗികളെ അടുത്ത് പരിചരിക്കുന്ന നഴ്സുമാർക്ക് (Powered  Air  Purified Respirator ) ഉണ്ട് ..ഇത് ഒരു ബാറ്ററിയുടെ സഹായത്തോടെ ശ്വസിക്കുന്ന വായുവിനെ നഴ്സിനു വേണ്ടി ശുദ്ധീകരിക്കുന്നു . എന്നാൽ MRI  , പോലുള്ള  ഡിപ്പാർട്മെന്റുകളിൽ  ഇവ ഉപയോഗിക്കാൻ സാധിക്കില്ല. കൂടുതലും N 95 മാസ്കുകൾ ആണ് ഉപയോഗിക്കുന്നത് ..എന്നാൽ വിദഗ്ധർ നടത്തിയ പഠനങ്ങളിൽ N 95 കൊറോണ വൈറസിന് പുല്ലാണെന്നു കണ്ടെത്തിയതായി പറയുന്നു ..അതുകൊണ്ടുതന്നെ അവർ N 99 മാസ്ക് വികസിപ്പിച്ചെടുത്തിരിക്കുന്നു ... 

അമേരിക്കയിലെ പല ആശുപത്രികളിലും N 99 വളരെ ഫലപ്രദമായി ഉപയോഗിക്കുന്നു .മാസ്ക് തന്നെ താരം  , കൊറോണ യെ നിലക്ക് നിർത്താൻ , ഏതു ടൈപ്പ് ആയാലും ശരി മാസ്കിനു ഒരു പരിധി വരെ ഡ്രോപ്‌ലെറ്റ്സ്  തടയാൻ കഴിയും. ഫിൽറ്റർ ഉള്ള മാസ്ക് ഏറ്റവും ഫലപ്രദം. ഇവിടെ അമേരിക്കയിൽ മാസ്ക് ഷോട്ടേജ് അനുഭവപ്പെടുന്നതിനാൽ , പലരും മാസ്ക് ഡോണറെ ചെയ്യുന്നു.

ഈ അവസരത്തിൽ ആണ് എന്റെ അടുത്ത സുഹൃത്തും കോടീശ്വരിയും , പ്രശസ്ത ഫാഷൻ ഡിസൈനറും ആയ Nazila Sawhney , ചെയ്യുന്ന ചാരിറ്റി പ്രവർത്തനങ്ങളുടെ മഹത്വം മനസിലാകുന്നത് ..അഫ്ഗാനിസ്ഥാനിൽ നിന്നും അമേരിക്കയിലെത്തി കോടീശ്വരിയായ നസീല തന്റെ ഒഴിവു സമയത്തു മാസ്കുകൾ നിർമിച്ചു കമ്മ്യൂണിറ്റിയിലും ഹോസ്പിറ്റലിലും സൗജന്യമായി നൽകുന്നു. ഇന്ത്യയിൽ കുഞ്ഞുങ്ങൾക്ക് വേണ്ടി നസീല സൗജന്യ ഭക്ഷണ പദ്ധതിയും ചെയ്യുന്നു .

വളരെ ഫലപ്രദമായ N 99 മാസ്ക് എങ്ങനെ വീട്ടിൽ ഉണ്ടാക്കാം എന്ന് നസീല ഈ വിഡിയോയിൽ കൂടി കാണിച്ചു തരുന്നു. മാസ്ക് ഏതുമായിക്കൊള്ളട്ടെ, ദയവായി ധരിക്കുക. കോറോണയെ തുരത്താനുള്ള ഏറ്റവും പ്രധാനമായ ഒരു മാർഗ്ഗമാണത്. ഈ വൈറസിനെ തുരത്താൻ സർവശക്തനായ ദൈവം മനുഷ്യന് വഴി കാട്ടട്ടെ എന്ന പ്രാർത്ഥനയോടെ ,,,,

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com