അടുത്തൂൺ
Mail This Article
×
മദ്യംപോൽ
മദോന്മത്തനാക്കുന്നു
അധികാരലഹരി
മറക്കുന്നാപ്തവാക്യങ്ങൾ
ഇന്നു ഞാൻ നാളെ നീ
കലഹമെത്തുന്നു
ഉത്തുംഗശ്രേണിയിൽപ്പോലും
കോമരമാടുന്നു
ഗർവിലധികാര രാഷ്ട്രീയം
ആടുന്നു പേക്കൂത്തുകൾ
നിർത്തുകീയാഭാസം
പേർത്തുമൊന്നു ചിന്തിക്കുക
ഇല്ലൊരാൾക്കും രക്ഷ
കാലത്തിൻ കുത്തൊഴുക്കിൽ നിന്നും
കാലയവനിക കാത്തിരിപ്പൂ
എത്രയൊരുകുടക്കീഴിൽ
ഒന്നിച്ചു വാണു നാം
ചേർന്നു നിന്നു നാം
മഴയിലും വെയിലിലും
പതിറ്റാണ്ടുകൾ
ഇനി പിരിയും നേരം
അടുത്തൂൺ പറ്റി അകലും നേരം
ഒരു പോരെന്തിനായ്
നേർച്ചക്കോഴികളല്ലല്ലോ നാം !
ഹാ കഷ്ടം ! എന്നു കേൾപ്പിക്കാതെ
ഇഷ്ടരായ്ത്തന്നെ
നിത്യവും തുടരുമെന്നൊരു
സത്യവാക്കോതിപ്പിരിയാം
കണ്ടുമുട്ടിടാം
ഇടയ്ക്കെങ്കിലും
ജീവിതവഴിത്താരയിൽ തോഴരേ…
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.