ADVERTISEMENT

സ്നേഹപൂർവ്വം, ദുബായ് ഹെൽത്ത് അതോറിറ്റിക്

ഓ ദുബായ്,

നീയെനിക്ക് പോറ്റമ്മയാണ്..

പെറ്റമ്മയുടെ മാറിൽ

നിന്നടർന്ന് ഒരു നാൾ

ഞാനിവിടെയെത്തി..

നീ വിസ്മയങ്ങൾ കാട്ടി

എന്നെ ജീവിതം പഠിപ്പിച്ചു.

ജീവിക്കാനും...

ഈ ദുരന്തകാലത്ത്

പടച്ചവൻ എന്നെയും

പരീക്ഷിച്ചു.. ജാഗ്രതയോടെയിരുന്നിട്ടും 

ഏറെ ഭയപ്പെട്ട രോഗം

എന്നെയും സ്പർശിച്ചു.

പതറിപ്പോയി... 

ഉറ്റവരെയോർത്ത് വിതുമ്പിപോയി..

പിറന്ന നാട് ഞങ്ങൾ

പ്രവാസികളെ വാക്കുകൾ

കൊണ്ട് തല്ലുന്നത് കേട്ട്

ആശയും ആശയങ്ങളുമില്ലാതെ

ആശങ്കയിലിരിക്കെ

സാന്ത്വനവുമായി നീ കൈ

നീട്ടി വന്നു..

ഓ ദുബായ്..

ഞാനന്ന് നിന്നിലെന്റെ

പെറ്റമ്മയെ കണ്ടു.. 

അകലേക്ക് ആട്ടിയകറ്റാതെ കൂടെയുണ്ടെന്ന് കൂടെ

കൂടെ പറഞ്ഞു..

മുന്തിയ താമസം

ഭക്ഷണം

പരിചരണം..

കണക്കുകളുടെ കഥകൾ

പറയാതെ നീയെന്നെ

കടപ്പെട്ടവനാക്കി..

യാ അള്ളാഹ്.. നീയിതിനെല്ലാം ഈ

രാജാവിനും നാടിനും

പ്രതിഫലം നൽകേണമേ... 

സ്നേഹം പോസറ്റീവ്കൾ

തന്ന് അസുഖത്തെ

നെഗറ്റിവ് ആക്കിമാറ്റാൻ

ഓ ദുബായ്...

നീ തന്ന സ്നേഹമാണ് ഞാനിന്ന്..

നീ തന്ന ധൈര്യമാണ്

ഞാനിന്ന്..

എന്നെപ്പോലെ എത്ര ഞാൻ ചേർന്നിരിക്കുന്നു

നിന്റെ സ്നേഹത്തിൽ.. 

എനിക്കറിയാം..

എന്റെ പെറ്റമ്മയുടെ

പ്രാർത്ഥനാകണ്ണീരുവീണുകരളു പൊള്ളിയ പോറ്റമ്മയാണ് നീയെന്ന്..

അതെ ഞാൻ നിന്റെ

മകൻ..

നിന്റെ നന്മയെ നുകർന്ന്

ഇനിയെന്നും നിന്നിലേക്ക്

ചേർന്ന്നിൽക്കുന്ന

നിന്റെ സ്വന്തം മകൻ 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com