ADVERTISEMENT

ഊളിയിട്ടെത്തുന്നൂ സ്മൃതിയി-

ലൊരായിരം ഗതകാല സ്പന്ദങ്ങൾ.

ബാല്യ സ്മരണകളിൻ നൊമ്പരങ്ങൾ

മന്ദമാരുതനുയർത്തുന്നു ഹൃത്തിൽ.

 

മനം നിറഞ്ഞും, മണ്ണുവാരിക്കളിച്ചും

മരച്ചില്ലയിലേറിക്കായ്കനികൾ പറിച്ചും,

പൂവിറുത്തും, പൂച്ചെടിയൊടിയൊടിച്ചും ,

 പൂത്തുമ്പി തൻ പിമ്പേ ഗമിച്ചും

നീർച്ചാലുകളിലെ ചെറുമീനുകളെപ്പിടിച്ചും 

മഷിത്തണ്ടും , മയിൽപ്പീലിയും

പുസ്തകത്താളിലൊളിപ്പിച്ചും

ശങ്കയെന്യേ  നടന്നൊരാക്കാലം.

 

നിലാവെട്ടത്തും നിറവെയിലത്തും 

പെയ്തൊഴിയാ ചാറ്റൽ മഴയിലും

മാറി വരും വേനൽ വർഷ,

ഋതു 'ഹേമന്ത , ഗ്രീഷ്മ വസന്തങ്ങളിലൂടെ-

-ക്കൊഴിഞ്ഞു വീഴുമാ ദിനവാസരങ്ങളെ-

-ഗണിക്കാതെ ചരിച്ചൊരാക്കാലം.

 

വരില്ലിനി തിരിച്ചെങ്കിലും ,

അറിയാതുരയ്ക്കുന്നു  വൃഥാ

കുറച്ചോരു നേരമെങ്കിലും

മടങ്ങി വരുമോ ബാല്യത്തിൻ

വസന്തമേ ?നിനച്ചിടിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com