ഇറ്റിറ്റുവീഴുമോരോ തുള്ളിയും
ഹൃദയത്തിലെൻ സ്പന്ദതാളം പോൽ
കാതുകൾക്കൊരു ഹരമായി
അടർന്നു വീഴും തുള്ളികളായി
വെളിച്ചമായി നിറയും പ്രകൃതിയാകെ
ഇരുട്ടായി മറച്ചു നിൻ മേഘങ്ങൾ
കൊഴിയാറായ പച്ചപ്പിൻ
ശോഭ പുലർത്തി നിൻ വരവാൽ
പാതി നേത്രങ്ങളാൽ ചുരുണ്ട തൂവലാൽ
കിളികളതു മറഞ്ഞു തൻ കൂട്ടിൽ
വരണ്ട മണ്ണിൽ പതിച്ചു തുള്ളികളായി
സുഗന്ധമേകി നിൻ ആഗമനത്താൽ
നിൻ സുഗന്ധത്താൽ ഓർത്തു പോയി ഞാൻ
ബാല്യകാലത്തിൻ നറു ഓർമ്മകൾ.