ADVERTISEMENT

മലയാളിയാണെങ്കിൽ സൽ സഭാവിയാകേണം 

മലയാളി സംഘടന തൻ തലപ്പത്തിരിക്കുവാൻ

തിടുക്കത്തിൽപാടില്ല മോഹം നേതാവാകുവാൻ

തഴക്കവും പഴക്കവും നേടണം, മര്യാദ കാട്ടണം 

 

തലമൂത്ത നേതാക്കളെ മറക്കരുത് മാനിക്കാനും 

തകർക്കരുത് സംഘടന സ്വാർത്ഥ താല്പര്യത്താൽ 

ഒറ്റയ്ക്ക് ചെയ്യാൻ കഴിയാത്ത സേവനം ഒന്നായ്, 

ഒരുമായാൽ കൈകോർത്തു പിടിച്ചു ചെയ്തീടണം 

 

മലയാളി നേതാവെങ്കിൽ കുടിക്കരുതശുദ്ധമാം മദ്യം 

മലയാളി നേതാവെങ്കിൽ വിൽക്കരുത് മദ്യമൊരിക്കലും 

മദ്യമാകും ക്രൂരനാം കള്ളൻ കുടുംബങ്ങളൊത്തിരി 

മയക്കി നശിപ്പിച്ചു കേരളത്തെ മാനം കെടുത്തിയില്ലേ? 

 

പരദൂഷണം പാടില്ല നൽ മലയാളിയാണെങ്കിൽ 

പാരവെയ്പ്പും വീരവാദവും പാടില്ല മേലിൽ...

കള്ളത്തരവും ചതിയും പാടില്ലൊരിക്കലും 

കാര്യ സാധ്യത്തിനായി മാനം വിട്ടുകളിക്കരുത് 

 

സന്ധി ചെയ്യണം തർക്കങ്ങൾ വന്നീടുമ്പോൾ പക്ഷെ 

സഹജരെ അപകീര്തിപെടുത്തരുത് ശാപമായീടും  

കസേരയിൽ കയറിയാൽ നിൽക്കുന്നവരെയൊക്കെ 

കരിതേച്ചു കാട്ടരുത് കരുണ കാട്ടുവാൻ മറക്കരുത് 

 

വഴികാട്ടിയായവരെ, കൈപിടിച്ചു കയറ്റിയവരെ 

വഴിയിലിട്ടിട്ടു പോകരുതൊരിക്കലും നന്ദികേടാകും.

വല്യേട്ടൻ മനോഭാവം കൈവെടിഞ്ഞിട്ടു സഹജരെ,

വിഘടിച്ചു നിന്നാലും വിളിച്ചു ചേർക്കുക മടിക്കാതെ  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com